Sub Lead

ശ്വാസം മുട്ടലിന് നല്‍കിയ കാപ്‌സൂളില്‍ മൊട്ടുസൂചി; അന്വേഷണം തുടങ്ങി

ശ്വാസം മുട്ടലിന് നല്‍കിയ കാപ്‌സൂളില്‍ മൊട്ടുസൂചി; അന്വേഷണം തുടങ്ങി
X

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രി ഫാര്‍മസിയില്‍ നിന്ന് രോഗിക്ക് നല്‍കിയ കാപ്‌സൂളില്‍ മൊട്ടുസൂചി കണ്ടെത്തി. മേമല സ്വദേശി വസന്തക്ക് ശ്വാസം മുട്ടലിന് ലഭിച്ച സിമോക്‌സ് എന്ന കാംപ്‌സൂളിലാണ് മൊട്ടുസൂചി കണ്ടെത്തിയത്. കാപ്‌സൂളില്‍ മരുന്നില്ലെന്നു സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് മൊട്ടുസൂചി കണ്ടതെന്ന് വസന്ത പറഞ്ഞു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും വസന്ത മരുന്നു കഴിച്ചിരുന്നു. വ്യാഴാഴ്ച്ച രാത്രി കഴിക്കാനെടുത്ത മരുന്നിലാണ് മൊട്ടുസൂചി കണ്ടത്തിയത്. തുടര്‍ന്ന് വിതുര പോലിസിലും മെഡിക്കല്‍ ഓഫിസര്‍ക്കും പരാതി നല്‍കി. അഡിഷനല്‍ ഡിഎച്ച്എസും ഡിഎംഒയും ഉള്‍പ്പെടെയുള്ള സംഘം വസന്തയുടെ വീട്ടിലെത്തി പരിശോധന നടത്തി. വിദഗ്ദ പരിശോധനക്കായി മരുന്നും മൊട്ടുസൂചിയും സൂക്ഷിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it