Sub Lead

വന്ദേമാതരത്തിനും ജനഗണമനക്കും തുല്യ പദവി നല്‍കണം; ഡല്‍ഹി ഹൈകോടതിയില്‍ ഹരജി

സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവൃത്തി ദിവസങ്ങളില്‍ 'വന്ദേമാതരം' ആലപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. 'വന്ദേമാതരം' നമ്മുടെ ചരിത്രത്തിന്റെയും പരമാധികാരത്തിന്റേയും ഐക്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമാണെന്നും ഹരജിയില്‍ അവകാശപ്പെടുന്നു.

വന്ദേമാതരത്തിനും ജനഗണമനക്കും തുല്യ പദവി നല്‍കണം; ഡല്‍ഹി ഹൈകോടതിയില്‍ ഹരജി
X

ന്യൂഡല്‍ഹി: 'വന്ദേമാതരം' എന്ന കവിതയെ 'ജനഗണമന'ക്കൊപ്പം തുല്യമായി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതിയില്‍ ഹരജി. ബിജെപി നേതാവും അഭിഭാഷകയുമായ അശ്വിനി ഉപാധ്യായയാണ് ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച പൊതുതാല്‍പര്യ ഹരജി നല്‍കിയത്. സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവൃത്തി ദിവസങ്ങളില്‍ 'വന്ദേമാതരം' ആലപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. 'വന്ദേമാതരം' നമ്മുടെ ചരിത്രത്തിന്റെയും പരമാധികാരത്തിന്റേയും ഐക്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമാണെന്നും ഹരജിയില്‍ അവകാശപ്പെടുന്നു.

'ഏതെങ്കിലും പൗരന്‍ പ്രത്യക്ഷമായോ രഹസ്യമായോ തന്റെ പ്രവൃത്തിയിലൂടെ അനാദരവ് കാണിക്കുകയാണെങ്കില്‍ അത് ഒരു സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം മാത്രമല്ല, ഒരു പരമാധികാര രാഷ്ട്രത്തിന്റെ

പൗരന്‍ എന്ന നിലയിലുള്ള നമ്മുടെ എല്ലാ അവകാശങ്ങള്‍ക്കും നിലനില്‍പ്പിനും നാശം വരുത്തുകയും ചെയ്യും. അതുകൊണ്ട് ഓരോ പൗരനും അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക മാത്രമല്ല, 'വന്ദേമാതരത്തോട്' എന്തെങ്കിലും അനാദരവ് കാണിക്കാന്‍ ശ്രമിച്ചാല്‍ അത് തടയാന്‍ പരമാവധി ശ്രമിക്കുകയും വേണം. നമ്മുടെ രാഷ്ട്രം, ഭരണഘടന, ദേശീയ ഗാനം, ദേശീയ പതാക എന്നിവയില്‍ അഭിമാനിക്കുകയും നമ്മുടെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്ക് മുകളില്‍ രാജ്യത്തിന് പ്രാധാന്യം നല്‍കുകയും വേണം. എങ്കില്‍ മാത്രമേ നമുക്ക് നമ്മുടെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ കഴിയൂ. അത് എക്‌സിക്യൂട്ടീവിന്റെ കടമയാണ്. 'വന്ദേമാതരം' പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഒരു ദേശീയ നയം രൂപപ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it