Sub Lead

ഗുജറാത്തില്‍ കുട്ടികള്‍ക്കിടയിലെ നിസാര തര്‍ക്കം കലാപമാക്കി മാറ്റി ഹിന്ദുത്വര്‍; നിരവധി മുസ്ലിം വീടുകള്‍ തകര്‍ത്തു; പോലിസ് കേസെടുത്തത് ഇരകള്‍ക്കെതിരേ

ചുനാര സമുദായത്തില്‍പെട്ട സംഘം മുസ്ലിം വീടുകള്‍ തിരഞ്ഞ് പിടിച്ചു ആക്രമിക്കുകയും ആറു വീടുകള്‍ അഗ്നിക്കിരയാക്കുകയും കല്ലേറ് നടത്തുകയും ചെയ്തതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ന്യൂസ് ക്ലിക്ക് റിപോര്‍ട്ട് ചെയ്യുന്നു.

ഗുജറാത്തില്‍ കുട്ടികള്‍ക്കിടയിലെ നിസാര  തര്‍ക്കം കലാപമാക്കി മാറ്റി ഹിന്ദുത്വര്‍;   നിരവധി മുസ്ലിം വീടുകള്‍ തകര്‍ത്തു;   പോലിസ് കേസെടുത്തത് ഇരകള്‍ക്കെതിരേ
X

അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ കളിക്കിടെ ഇരുവിഭാഗത്തില്‍പെടുന്ന കുട്ടികള്‍ക്കിടയിലുണ്ടായ നിസാര തര്‍ക്കം ഊതിവീര്‍പ്പിച്ച് കലാപമാക്കി മാറ്റി സംഘപരിവാരം. കലാപത്തിന്റെ മറവില്‍ നിരവധി മുസ്ലിം വീടുകള്‍ തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. കമ്പത്ത് നഗരത്തിലെ അക്ബര്‍പൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

ചുനാര സമുദായത്തില്‍പെട്ട സംഘം മുസ്ലിം വീടുകള്‍ തിരഞ്ഞ് പിടിച്ചു ആക്രമിക്കുകയും ആറു വീടുകള്‍ അഗ്നിക്കിരയാക്കുകയും കല്ലേറ് നടത്തുകയും ചെയ്തതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ന്യൂസ് ക്ലിക്ക് റിപോര്‍ട്ട് ചെയ്യുന്നു. മുസ്ലിംങ്ങള്‍ തിരിച്ചും കല്ലേറ് നടത്തി. ഒരു മണിക്കൂറോളം ഇരു വിഭാഗവും കല്ലേറ് തുടര്‍ന്നു. തുടര്‍ന്ന് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഏഴു റൗണ്ട് വെടിയുതിര്‍ക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇരുവിഭാഗത്തിലും പെട്ട 52 പേര്‍ക്കെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഘര്‍ഷമുണ്ടാക്കുകയും തീവയ്പു നടത്തുകയും ചെയ്തത് ഹിന്ദുത്വരാണെന്നിരിക്കെ പോലിസ് കേസെടുത്ത 52 പേരില്‍ 35 പേരും മുസ്ലിംകളാണ്. വീടുകള്‍ നഷ്ടമായവരും സംഘര്‍ഷത്തിന്റെ ഇരകളായവരും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തവരില്‍ ഉള്‍പ്പെടും.

പോലിസ് മുസ്ലിംകള്‍ക്കെതിരേ ഇത്തരത്തില്‍ വിവേചനപരമായി പെരുമാറുന്നത് ആദ്യ സംഭവമല്ലെന്നും 2017ല്‍ പത്താനിലെ വടാവാലിയില്‍ ഹിന്ദുത്വര്‍ നടത്തിയ കലാപത്തിനു ശേഷം പോലിസ് സമാന തരത്തില്‍ കേസെടുത്തിരുന്നതായും അഭിഭാഷകനായ ഷംസാദ് പത്താന്‍ പറയുന്നു. കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശ്രീരാം സേനയ്‌ക്കെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറായില്ലെന്നും ഷംസാദ് ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it