Sub Lead

ആക്രമണങ്ങളില്‍ പ്രതിഷേധം; പുതുവര്‍ഷരാത്രിയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

ആക്രമണങ്ങളില്‍ പ്രതിഷേധം; പുതുവര്‍ഷരാത്രിയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും
X

തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പുതുവര്‍ഷരാത്രിയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. നാളെ രാത്രി 8 മുതല്‍ ജനുവരി ഒന്ന് പുലര്‍ച്ചെ 6 വരെയാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. പമ്പുകള്‍ക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ രാത്രി 10 വരെ മാത്രമേ പമ്പുകള്‍ പ്രവര്‍ത്തിക്കൂകയുള്ളൂവെന്നും മുന്നറിയിപ്പ് നല്‍കി. ആശുപത്രി ആക്രമണം തടയാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയതുപോലെ പമ്പുകളെ സംരക്ഷിക്കാനും നിയമ നിര്‍മാണം നടത്തണം. പമ്പുകളില്‍ ഗുണ്ടാ ആക്രമണവും മോഷണവും പതിവായിരിക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇന്ധനം നല്‍കിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് കേന്ദ്ര ഏജന്‍സികളും നിര്‍ദേശിച്ചിട്ടുണ്ട്. രാത്രിയില്‍ കുപ്പികളില്‍ ഇന്ധനം വാങ്ങാനെത്തുന്നവര്‍ പ്രശ്‌നമുണ്ടാക്കുന്നത് പതിവാണ്. അതേസമയം, സ്വകാര്യ പെട്രോള്‍ പമ്പുകള്‍ ഡിസംബര്‍ 31ന് സൂചനാ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it