Sub Lead

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്
X
കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ.് ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി. സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 84.13 രൂപയാണ് വില. ഡീസലിന് 77.82 രൂപയുമാണ് ഇന്നത്തെ വില.കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് വില കൂടുന്നത്. 10 ദിവസത്തിനിടയില്‍ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയും വിലയില്‍ വര്‍ധനവുണ്ടായി.


രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 48 ഡോളര്‍ കടന്നു. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ നിര്‍ത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബര്‍ 20ന് പുനരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയര്‍ന്നു തുടങ്ങിയത്. വരും ദിവസങ്ങളില്‍ വില വീണ്ടും വര്‍ധിക്കാനാണ് സാധ്യത. ഡല്‍ഹിയില്‍ പെട്രോള്‍ വില 82.13 രൂപയും ഡീസലിന് 72.13 രൂപയുമാണ്.മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 88.81 രൂപയും ഡീസലിന് 78.66 രൂപയുമാണ് ഇന്നത്തെ വില.കൊച്ചിയില്‍ പെട്രോളിന് 81.78 രൂപയാണ് വില. ഡീസലിന് 76.09 രൂപയും. കോഴിക്കോട് 82.65 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 76.45 രൂപയും.




Next Story

RELATED STORIES

Share it