- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഔഷധ ഗവേഷണ ചെലവ് കുറയ്ക്കാന്‍ യുഎഇയുടെ 'ഇന്‍സിലിക്കോ മെഡിസിന്‍' എഐ പദ്ധതി

ദുബയ്: ഔഷധ നിര്‍മാണത്തിന് മുമ്പുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളിലെ ചെലവ് കുറയ്ക്കുന്നതിനായി യുഎഇ 'ഇന്‍സിലിക്കോ മെഡിസിന്‍' എന്ന പേരില്‍ നിര്‍മ്മിതബുദ്ധി (എഐ) അടിസ്ഥാനമാക്കിയ നൂതന പദ്ധതി ആരംഭിച്ചു. ദുബയില്‍ വ്യാഴാഴ്ച സമാപിച്ച വേള്‍ഡ് ഹെല്‍ത്ത് എക്‌സ്‌പൊ 2026 വേദിയിലാണ് എമിറേറ്റ്‌സ് ഡ്രഗ്‌സ് എസ്റ്റാബിലിഷ്‌മെന്റ് (ഇഡിഇ) പദ്ധതി ഔദ്യോഗികമായി അവതരിപ്പിച്ചത്. രാജ്യത്തിന്റെ ഔഷധ നിര്‍മാണ മേഖലയിലെ സുപ്രധാന മൈല്‍സ്‌റ്റോണായി പദ്ധതി മാറുമെന്ന് ഇഇ അറിയിച്ചു. ഉത്പാദനത്തിന് മുമ്പുള്ള സംയുക്ത മൂല്യനിര്‍ണയത്തിന്റെ കൃത്യത വര്‍ധിപ്പിക്കുകയും അനുബന്ധ ചെലവുകള്‍ കുറയ്ക്കുകയും ചെയ്ത് ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഈ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇഡിഇയും ഇന്‍സിലിക്കൊ മെഡിസിന്‍ എഐ ലിമിറ്റഡും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇഡിഇ ഡയറക്ടര്‍ ജനറല്‍ ഡോ. ഫാത്തിമ അല്‍ കാബിയും ഇന്‍സിലിക്കോ മെഡിസിന്‍ എഐ ലിമിറ്റഡ് പ്രസിഡന്റ് ഡോ. അലക്‌സ് അലിപരുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. സുസ്ഥിരവും കരുത്തുറ്റതുമായ ആരോഗ്യ സുരക്ഷാ സംവിധാനവും സുരക്ഷിതമായ ഔഷധ നിര്‍മാണവും ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയാണ് പങ്കാളിത്തത്തിലൂടെ പ്രകടമാകുന്നതെന്ന് ഇരുപക്ഷവും വ്യക്തമാക്കി. ആരോഗ്യ സാങ്കേതിക വിദ്യയും ഔഷധ നവീകരണവും മേഖലയിലെ മുന്‍നിര കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാന്‍ പുതിയ സഹകരണം സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
മരുന്ന് വികസനത്തിലെ ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കുന്നതില്‍ 'ഇന്‍സിലിക്കോ മെഡിസിന്‍' പദ്ധതി നിര്‍ണായക ചുവടുവയ്പ്പാകുമെന്ന് ഇഡിഇ വ്യക്തമാക്കി. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡീപ്പ് ലേണിംഗ് സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഉത്പാദനത്തിന് മുമ്പ് മരുന്നുകളുടെ ഫലപ്രാപ്തി വിലയിരുത്തും. ഇതുവഴി ഗവേഷണവികസന ചെലവ് കുറയ്ക്കാനും രോഗികളിലേക്ക് നൂതന ചികില്‍സകള്‍ എത്തിക്കുന്ന സമയം ചുരുക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















