പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും കുതിക്കുന്നു

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന കഴിഞ്ഞ രണ്ടു മാസമായി ഡീസലിനും പെട്രോളിനും കാര്യമായ വില വര്‍ധനയുണ്ടായിരുന്നില്ല. ഇതിനു ശേഷമാണ് ഇപ്പോള്‍ വില വര്‍ധിച്ചു വരുന്നത്.

പെട്രോളിന്റെയും ഡീസലിന്റെയും വില  വീണ്ടും കുതിക്കുന്നു
കൊച്ചി: പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ ഒരാഴ്ചയക്കിടയില്‍ മാത്രം സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വര്‍ധനവുണ്ടായത് ഒരു രൂപയിലധികം. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 30 പൈസയും പെട്രോളിന് 20 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന കഴിഞ്ഞ രണ്ടു മാസമായി ഡീസലിനും പെട്രോളിനും കാര്യമായ വില വര്‍ധനയുണ്ടായിരുന്നില്ല. ഇതിനു ശേഷമാണ് ഇപ്പോള്‍ വില വര്‍ധിച്ചു വരുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില ഉയരുന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കാന്‍ കാരണമെന്നാണ് പറയുന്നത്. എന്നാല്‍ രാജ്യാന്ത വിപണയില്‍ ക്രൂഡോയിലിന്റെ വില കുറയുമ്പോള്‍ പെട്രോളിനും ഡിസലിനും നാമമാത്രമായി വില കുറയുന്നതല്ലാതെ ക്രൂഡോയിലിന്റെ വില കുറയുന്നതനുസിരിച്ചുള്ള വിലയില്‍ കുറവുണ്ടാകാറില്ലെന്നതാണ് വസ്തുത. ദിനം പ്രതി 10 പൈസ മുതല്‍ 30 പൈസവരെ മാത്രമാണ് വില വര്‍ധിക്കുന്നത് എന്നതിനാല്‍ ഉപഭോക്താക്കള്‍ ഇത് കാര്യമായി ശ്രദ്ധിക്കാറില്ല. പൊതു സമൂഹത്തില്‍ നിന്നും കാര്യമായ പ്രതിഷേധവും ഉയരാറില്ല. ഇത് എണ്ണകമ്പനികള്‍ക്ക് ഏറെ സഹായകരമാകുന്നു.

RELATED STORIES

Share it
Top