Sub Lead

മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിക്കെതിരെ സിബിഐ അന്വേഷണം

തമിഴ്‌നാട്ടിലെ വിഗ്രഹമോഷണക്കേസുകള്‍ പരിഗണിക്കാന്‍ രൂപീകരിച്ച പ്രത്യേക ബഞ്ച് പിരിച്ചുവിടാന്‍ ജസ്റ്റിസ് താഹില്‍രമാനി തീരുമാനിച്ചിരുന്നു. ഇത് തമിഴ്‌നാട്ടിലെ ഒരു മന്ത്രിയുടെ സ്വാധീനം മൂലമാണെന്നും ഇതില്‍ നിന്ന് ജസ്റ്റിസിന് കോഴപ്പണം കിട്ടിയെന്നാണ് സൂചനയെന്നുമാണ് ഇന്റലിജന്‍സ് ബ്യൂറോ സിബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിക്കെതിരെ സിബിഐ അന്വേഷണം
X

ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വിജയാ താഹില്‍രമാനിക്കെതിരെ സിബിഐ അന്വേഷണം നടത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അനുമതി നല്‍കി. 3.18 കോടി രൂപ ചെലവിട്ട് ചെന്നൈയില്‍ പുതിയ രണ്ട് ഫ്‌ലാറ്റുകള്‍ വാങ്ങിയതിനുള്ള പണം താഹില്‍രമാനി സമ്പാദിച്ചതില്‍ ക്രമക്കേടുകളുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് നടപടി.

ചെന്നൈയുടെ പ്രാന്തപ്രദേശങ്ങളായ സെമ്മഞ്ചേരി, തിരുവിടന്തൈ എന്നിവിടങ്ങളില്‍ പുതുതായി പണികഴിപ്പിച്ച രണ്ട് ഫ്‌ലാറ്റുകളാണ് ജസ്റ്റിസ് താഹില്‍രമാനി വാങ്ങിയത്. ഇതിനായി ആകെ 3.18 കോടി രൂപ ചെലവായി. ഇതില്‍ 1.56 കോടി രൂപ എച്ച്ഡിഎഫ്‌സി ലോണ്‍ വഴിയാണ് സമാഹരിച്ചത്. ബാക്കി 1.56 കോടി രൂപ സ്വന്തം പണമായാണ് കാണിച്ചിരിക്കുന്നത്. ഇത് എവിടെ നിന്ന് വന്നു എന്നതാകും സിബിഐ അന്വേഷിക്കുക.

തമിഴ്‌നാട്ടിലെ വിഗ്രഹമോഷണക്കേസുകള്‍ പരിഗണിക്കാന്‍ രൂപീകരിച്ച പ്രത്യേക ബഞ്ച് പിരിച്ചുവിടാന്‍ ജസ്റ്റിസ് താഹില്‍രമാനി തീരുമാനിച്ചിരുന്നു. ഇത് തമിഴ്‌നാട്ടിലെ ഒരു മന്ത്രിയുടെ സ്വാധീനം മൂലമാണെന്നും ഇതില്‍ നിന്ന് ജസ്റ്റിസിന് കോഴപ്പണം കിട്ടിയെന്നാണ് സൂചനയെന്നുമാണ് ഇന്റലിജന്‍സ് ബ്യൂറോ സിബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

അഞ്ച് പേജുള്ള റിപ്പോര്‍ട്ടാണ് ജസ്റ്റിസ് താഹില്‍രമാനിയ്ക്ക് എതിരെ ഐബി നല്‍കിയിരിക്കുന്നത്. തന്നെ മേഘാലയയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ജസ്റ്റിസ് താഹില്‍രമാനി രാജി വച്ചതിന് ശേഷമാണ് ഐബി റിപ്പോര്‍ട്ട് നല്‍കിയത്.

Next Story

RELATED STORIES

Share it