തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി
BY BSR15 April 2021 5:50 PM GMT

X
BSR15 April 2021 5:50 PM GMT
തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് സ്‌ഫോടന സുരക്ഷാവിഭാഗത്തിന്റെ അനുമതി. പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയത്. മാനദണ്ഡങ്ങള്‍ പാലിച്ച് സാംപിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും നടത്താമെന്നും അധികൃതര്‍ അറിയിച്ചു. കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം നടത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുക. 45 വയസ്സ് കഴിഞ്ഞവര്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമേ പ്രവേശനം നല്‍കൂ. 45 വയസ്സിന് താഴെയുള്ളവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കാണിക്കണം. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നുമാണ് തീരുമാനം.
Permission for Thrissur Pooram fireworks
Next Story
RELATED STORIES
മാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMTനിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:21 PM GMTപുതിയ പാര്‍ലിമെന്റില്‍ ആദ്യ ബില്‍ വനിതാസംവരണം; പ്രാബല്യത്തില്‍ വരിക...
19 Sep 2023 10:08 AM GMTനിപയില്‍ വീണ്ടും ആശ്വാസം: ഹൈറിസ്ക് സമ്പര്‍ക്കപ്പട്ടികയില്‍ 61 പേരുടെ...
18 Sep 2023 11:54 AM GMT