Sub Lead

അതിജീവിക്കാനായില്ലെങ്കില്‍ ജനങ്ങള്‍ ലോക്ക്ഡൗണ്‍ ലംഘിക്കും: രഘുറാം രാജന്‍

സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് കൊറോണ വൈറസ് മഹാമാരിയെ അദ്ദേഹം വിശേഷിപ്പിച്ചത്.

അതിജീവിക്കാനായില്ലെങ്കില്‍ ജനങ്ങള്‍ ലോക്ക്ഡൗണ്‍ ലംഘിക്കും: രഘുറാം രാജന്‍
X

ന്യൂഡല്‍ഹി: ദരിദ്രര്‍ക്ക് വേണ്ടി ചെലവഴിക്കുന്നതില്‍ സര്‍ക്കാര്‍ മുന്‍ ഗണന നല്‍കണമെന്നും അപ്രാധമായ ചെലവുകള്‍ ഒഴിവാക്കുകയോ വൈകിക്കുകയോ വേണമെന്നും ആര്‍ബിഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. കൊറോണയ്ക്ക് പിന്നാലെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് കൊറോണ വൈറസ് മഹാമാരിയെ അദ്ദേഹം വിശേഷിപ്പിച്ചത്. 'സമീപകാല ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി' എന്ന പേരിലുള്ള ബ്ലോഗിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

2008-2009ലുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി വന്‍ ഞെട്ടലുളവാക്കിയരുന്നു.എന്നാല്‍ നമ്മുടെ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയുമായിരുന്നു, ധനകാര്യ സംവിധാനം ഏറെക്കുറെ മികച്ചതായിരുന്നു, സര്‍ക്കാര്‍ ധനസ്ഥിതി ആരോഗ്യകരമായിരുന്നു. കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്ന ഇന്ന് അങ്ങനെയല്ല സ്ഥിതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വൈറസ് നിയന്ത്രിച്ചതിനുശേഷം സ്വീകരിക്കേണ്ട നടപടികള്‍ ആസൂത്രണം ചെയ്യാന്‍ അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വൈറസിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ക്കൂടിയും ലോക്ഡൗണിന് ശേഷം എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് നമ്മള്‍ പദ്ധതി തയ്യാറാക്കണം. ഇത്രയേറെ ദിവസങ്ങള്‍ രാജ്യം അടച്ചുപൂട്ടിയിടുക എന്നത് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ വൈറസ് വ്യാപനം അധികമില്ലാത്ത പ്രദേശങ്ങളെ പഴയ രീതിയിലേക്കെത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും രഘുറാം ആവശ്യപ്പെട്ടു.

സമ്പദ് വ്യവസ്ഥ പുനരാരംഭിക്കുന്നതിന് ശക്തമായ നടപടികള്‍ കൈകൊള്ളണം. ഉല്‍പാദകര്‍ക്ക് അവരുടെ വിതരണ ശൃംഖല സജീവമാക്കേണ്ടതിനെക്കുറിച്ചും സര്‍ക്കാര്‍ ചിന്തിക്കണം. ദരിദ്രരും ശമ്പളമില്ലാത്തവരുമായ ആളുകള്‍ക്ക് അടിയന്തിര ശ്രദ്ധ നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം തന്റെ ബ്ലോഗിലൂടെ സംസാരിച്ചു. പലരും പറയുന്നതു പോലെ നേരിട്ടുള്ള കൈമാറ്റം എല്ലായിടത്തും എത്തിച്ചേരണമെന്നില്ല.തന്നെയുമല്ല ഒരു മാസത്തേക്ക് അത് അപര്യാപ്തമാണെന്നും തോന്നുന്നു. ഇതിനകം അന്തരഫലം നാം കണ്ടു കുടിയേറ്റ തൊഴിലാളികളുടെ പാലായനം. അടുത്തത് അതിജീവിക്കാനാകാതെ വരുമ്പോള്‍ ലോക്ക്ഡൗണിനെ ലംഘിച്ച് അവര്‍ ജോലിക്ക് പോകുന്നതായിരിക്കും കാണേണ്ടി വരികയെന്നും രഘുറാം മുന്നറിയിപ്പ് നല്‍കുന്നു.

Next Story

RELATED STORIES

Share it