ഹിന്ദുത്വര്‍ക്ക് ക്ലീന്‍ചിറ്റ്, തങ്ങള്‍ക്കെതിരേ പുതിയ കേസ്; കോണ്‍ഗ്രസ് വന്നിട്ടും നീതി ലഭിച്ചില്ലെന്ന് പെഹ്‌ലുഖാന്റെ മകന്‍
രാജസ്ഥാനില്‍ പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഞങ്ങള്‍ക്കെതിരായ കേസ് പിന്‍വലിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്സ് അധികാരത്തിലേറിയാല്‍ നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ കിട്ടിയില്ല.' പെഹ്‌ലുഖാന്റെ മകന്‍ ഇര്‍ഷാദ് പറഞ്ഞു.
ആല്‍വാര്‍: ഹിന്ദുത്വ ഗോരക്ഷാ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ് ലുഖാനും മക്കള്‍ക്കുമെതിരേ പുതിയ കേസെടുത്ത കോണ്‍ഗ്രസ്സ് സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി പെഹ്‌ലുഖാന്റെ മകന്‍. പശുക്കടത്താരോപിച്ച് പിതാവിനെ തല്ലിക്കൊന്ന ഹിന്ദുത്വര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ പോലിസ് തങ്ങള്‍ക്കെതിരേ പുതിയ കേസുകള്‍ ചുമത്തിയതിനെതിരേയാണ് മക്കള്‍ രംഗത്തെത്തിയത്.
പെഹ്‌ലുഖാനെ ഗോരക്ഷാ ഗുണ്ടകള്‍ കൊലപ്പെടുത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞതിന് ശേഷമണ് ഇപ്പോള്‍ വീണ്ടും കവര്‍ച്ചാ കേസെടുത്തിരിക്കുന്നത്. പെഹ്‌ലുഖാനെതിരേ പശു മോഷണത്തിനാണ് പുതിയ കേസെടുത്തിരിക്കുന്നത്.
'പിതാവിനെ ഗോരക്ഷാ ഗുണ്ടകള്‍ കൊലപ്പെടുത്തി, ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ പശുമോഷണത്തിന് കേസെടുത്തിരിക്കുകയാണ്. രാജസ്ഥാനില്‍ പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഞങ്ങള്‍ക്കെതിരായ കേസ് പിന്‍വലിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്സ് അധികാരത്തിലേറിയാല്‍ നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ കിട്ടിയില്ല.' പെഹ്‌ലുഖാന്റെ മകന്‍ ഇര്‍ഷാദ് പറഞ്ഞു. കുറ്റപത്രത്തില്‍ ഇര്‍ഷാദ്, ആരിഫ്, കാലികളെ കൊണ്ട് പോകാന്‍ ഉപയോഗിച്ച പിക്ക് അപ്പ് ഉടമ എന്നിവര്‍ക്കെതിരെയും കേസുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ ഡിസംബര്‍ 30നാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. മെയ് 29ന് ബെഹ്‌റോറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് ഇത് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം അധികാരത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാരും പെഹ്‌ലുഖാന്റെ സഹായികളായ അസ്മത്, റഫീഖ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ കൊലക്കേസില്‍ പെഹ്‌ലുഖാന്‍ മരണമൊഴിയില്‍ പറഞ്ഞ ആറ് പേര്‍ക്ക് പോലിസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇവര്‍ സംഭവസമയത്ത് ഉണ്ടായിരുന്നില്ല എന്നാണ് പോലിസിന്റെ വാദം.
2017 ഏപ്രിലില്‍ ജയ്പൂരിലെ കന്നുകാലി മേളയില്‍ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുമ്പോളാണ് ഹിന്ദുത്വര്‍ പെഹ്‌ലുഖാനേയും സംഘത്തേയും ആക്രമിച്ചത്. പശുക്കളെ വാങ്ങിയതിന്റെ രേഖകളുണ്ടായിട്ടും മോഷണകുറ്റം ആരോപിച്ച് ഹിന്ദുത്വ സംഘം പെഹ്‌ലുഖാനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
RELATED STORIES
ബോധവല്‍ക്കരണ ക്ലാസിലെ പ്രതീകാത്മക നമസ്കാരം; അധ്യാപകനു നേരെ...
4 Oct 2023 8:45 AM GMTബിഹാറില്‍ പള്ളി ആക്രമിച്ചു; 'ജയ് ശ്രീറാം' വിളിച്ചുകൊടുത്ത് പോലിസ്...
3 Oct 2023 3:58 PM GMTകപിലിന്റെ ചെകുത്താന്മാരും ധോനിയുടെ നീലപ്പടയും|kalikkalam|thejas news
3 Oct 2023 3:56 PM GMTപാനായിക്കുളത്തെ എന്‍ ഐഎയും രാജാവിനേക്കാള്‍ രാജഭക്തി കാട്ടുന്ന ജഗന്...
2 Oct 2023 10:20 AM GMTപച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTനബിദിനത്തിന് അലങ്കരിക്കുന്നതിനിടെ മുസ്ലിം സ്ത്രീകളെ ആക്രമിച്ചു
26 Sep 2023 2:13 PM GMT