Sub Lead

പീരുമേട് കസ്റ്റഡി കൊലപാതകം: മജിസ്‌ട്രേറ്റിന്റെ നടപടിയില്‍ ഹൈക്കോടതി നിരീക്ഷണം

അന്വേഷണത്തിന്റെ വിശദാംശം ബോധിപ്പിക്കാന്‍ തൊടുപുഴ സിജെഎം കോടതിയോട് ഹൈക്കോടതിയുടെ നിര്‍ദ്ദേശിച്ചു. തൊടുപുഴ സിജെഎമ്മില്‍ നിന്നാണ് ഹൈക്കോടതി രജിസ്ട്രാറാണ് വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.

പീരുമേട് കസ്റ്റഡി കൊലപാതകം:  മജിസ്‌ട്രേറ്റിന്റെ നടപടിയില്‍ ഹൈക്കോടതി നിരീക്ഷണം
X
കൊച്ചി: രാജ്കുമാര്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇടുക്കി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ അന്വേഷണം ഹൈക്കോടതി പരിശോധിക്കുന്നു. അന്വേഷണത്തിന്റെ വിശദാംശം ബോധിപ്പിക്കാന്‍ തൊടുപുഴ സിജെഎം കോടതിയോട് ഹൈക്കോടതിയുടെ നിര്‍ദ്ദേശിച്ചു. തൊടുപുഴ സിജെഎമ്മില്‍ നിന്നാണ് ഹൈക്കോടതി രജിസ്ട്രാറാണ് വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. രാജ്കുമാറിനെ റിമാന്റ് ചെയ്തപ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിരുന്നോയെന്ന വിവരങ്ങള്‍ ശേഖരിക്കുമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി. പ്രതിയെ റിമാന്റ് ചെയ്യുന്നതിനു മുന്‍പു വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയിരുന്നോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

അതേസമയം, മജിസ്‌ട്രേറ്റിനെതിരെ അന്വേഷണമല്ല നടത്തുന്നതെന്നും വിവരശേഖരണം മാത്രമാണമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി. നെടുങ്കണ്ടം മജിസ്‌ട്രേറ്റ് കോടതിയുടെ ചുമതല ഇടുക്കി മജിസ്‌ട്രേറ്റിനായതിനാലാണ് രാജ്കുമാറിനെ ഇടുക്കിയില്‍ ഹാജരാക്കിയത്. മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ പ്രതിയെ പീരുമേട് സബ് ജയിലിലേക്ക് റിമാന്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 16നാണ് ഇടുക്കി മജിസ്‌ട്രേന്റിന്റെ വസതിയില്‍ ഹാജരാക്കിയ കുമാറിനെ റിമാന്റ് ചെയ്തത്. ജൂണ്‍ 21 നു ആരോഗ്യനില മോശമായതിനെ തുടര്‍ന്നു ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലിസ് കസ്റ്റഡിയില്‍ രാജ്കുമാറിന് മര്‍ദ്ദനമേറ്റിരുന്നതായും ആന്തരിക രക്തസ്രാവമുണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.




Next Story

RELATED STORIES

Share it