എസ്എഫ്ഐ നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയെന്ന് പി സി വിഷ്ണുനാഥ്
രാഹുല് ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്ത്തതിനു പിന്നാലെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് എസ്എഫ്ഐയ്ക്കെതിരേ അദ്ദേഹം രൂക്ഷ പ്രതികരണം നടത്തിയത്.
BY SRF24 Jun 2022 4:48 PM GMT

X
SRF24 Jun 2022 4:48 PM GMT
തിരുവനന്തപുരം: നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണ് എസ്എഫ്ഐയെന്ന് എഐസിസി സെക്രട്ടറിയും എംഎല്എയുമായ പി സി വിഷ്ണുനാഥ്. രാഹുല് ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്ത്തതിനു പിന്നാലെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് എസ്എഫ്ഐയ്ക്കെതിരേ അദ്ദേഹം രൂക്ഷ പ്രതികരണം നടത്തിയത്.
കേന്ദ്രത്തിലെ ബിജെപിയെ സുഖിപ്പിക്കാന് കേരളത്തിലെ ഇടതുപാളയം ഏതറ്റം വരെയും പോവുമെ ന്നതിന്റെ തെളിവാണ് രാഹുല് ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം. അത് അരിയാഹാരം കഴിക്കുന്ന ഏത് മലയാളിക്കും ബോധ്യപ്പെടുന്ന കാര്യമാണ്. ഭരണത്തിന്റെ തണലില് അഴിഞ്ഞാടുന്ന ക്രിമിനലുകളെ രാഷ്ട്രീയമായി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. രാഹുല് ഗാന്ധിയെ കേന്ദ്ര ഏജന്സികള് വേട്ടയാടാന് ശ്രമിക്കുന്ന സാഹചര്യവുമാണ് ഇത്. ഇന്ത്യന് രാഷ്ട്രീയത്തില് ആരെവിടെ നില്ക്കുന്നു എന്നത് പകല് പോലെ വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
RELATED STORIES
തീരവാസികളുടെ സമരത്തിന് പരിഹാരം ഉണ്ടാക്കണം: ബിഷപ് ഡോ. അലക്സ് വടക്കുംതല
13 Aug 2022 5:41 PM GMTകരിപ്പൂരിൽ വീണ്ടും കടത്തുസ്വര്ണം തട്ടാന് ശ്രമം; പിന്നിൽ അര്ജ്ജുന്...
13 Aug 2022 5:34 PM GMTകുഴി കണ്ട് ബൈക്ക് വെട്ടിച്ചു; ദേശീയപാതയിൽ ലോറിക്കടിയില്പ്പെട്ട്...
13 Aug 2022 3:19 PM GMTകിഫ്ബിക്കെതിരായ നീക്കം; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച്...
13 Aug 2022 3:13 PM GMTമാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിലുള്ള വാഹനങ്ങൾക്ക് നികുതി...
13 Aug 2022 2:52 PM GMTകോഴിക്കോട് കടയിലേക്ക് കാട്ടുപന്നി ഓടിക്കയറി; വെടിവെച്ചുകൊന്നു
13 Aug 2022 2:51 PM GMT