പി സി തോമസ് എന്‍ഡിഎ വിട്ടു; കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വഴി യുഡിഎഫില്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പി സി തോമസ് ബിജെപി നയിക്കുന്ന എന്‍ഡിഎ വിട്ടു. വര്‍ഷങ്ങളായുള്ള അവഗണനയും സീറ്റ് നിഷേധവുമാണ് മുന്നണി വിടാന്‍ കാരണം. അതേസമയം, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പി സി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കാന്‍ തീരുമാനിച്ചു. ഇതുവഴി യുഡിഎഫ് മുന്നണിയിലേക്ക് പി സി തോമസ് എത്തും. കടുത്തുരുത്തിയില്‍ ഇന്ന് നടക്കുന്ന യുഡിഎഫ് കണ്‍വന്‍ഷനില്‍ പി സി തോമസ് പങ്കെടുക്കും. ലയനപ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണു റിപോര്‍ട്ട്. ഇരുവിഭാഗം നേതാക്കളും ഇതിനകം വിവിധ ഘട്ടങ്ങളില്‍ രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. ലയനം നടക്കുകയാണെങ്കില്‍ പി ജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനും പി സി തോമസ് വൈസ് ചെയര്‍മാനുമാവുമെന്നാണ് റിപോര്‍ട്ട്. മറ്റുള്ളവരുടെ പദവികള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
നേരത്തേ കെ എം മാണിയുടെ നിര്യാണത്തോടെ കേരള കോണ്‍ഗ്രസ്(എം) പിളരുകയും ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ സുപ്രിംകോടതി വരെ നിയമപോരാട്ടം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇന്നത്തെ ലയനത്തോടെ ജോസഫ് ഗ്രൂപ്പിന്റെ ചിഹ്ന പ്രശ്‌നത്തിനും പരിഹാരമാവുമെന്നാണു കരുതുന്നത്. നിലവില്‍ കസേരയാണ് കേരള കോണ്‍ഗ്രസിന്റെ ചിഹ്നം. സൈക്കിളിലേക്കു മാറാനും ശ്രമം നടത്തുന്നുണ്ട്. വര്‍ഷങ്ങളായി എന്‍ഡിഎയിലുള്ള പി സി തോമസ് വിഭാഗത്തിനു ഇക്കുറി സീറ്റു ലഭിക്കാത്തതാണ് മുന്നണി വിടാന്‍ കാരണം. എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണു പി സി തോമസ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി സി തോമസ് മല്‍സരിച്ചെങ്കിലും ബിജെപി കാര്യമായി പിന്തുണച്ചില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.
PC Thomas leaves NDA; Kerala Congress Joseph faction through UDF
RELATED STORIES
സംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഅരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്‍
30 Sep 2023 6:30 AM GMT