Sub Lead

കൂവിയത് തീവ്രവാദ മനസ്ഥിതിയുള്ളവരെന്ന് പി സി ജോര്‍ജ്ജ്

കൂവിയത് തീവ്രവാദ മനസ്ഥിതിയുള്ളവരെന്ന് പി സി ജോര്‍ജ്ജ്
X

ഈരാറ്റുപേട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ഥിച്ചുള്ള പ്രചാരണത്തിനിടെ തന്നെ കൂക്കിവിളിച്ചത് തീവ്രവാദ മനസ്ഥിതിയുള്ളവരാണെന്ന് ജനപക്ഷം സ്ഥാനാര്‍ഥി പി സി ജോര്‍ജ്ജ്. കഴിഞ്ഞ ദിവസം തീക്കോയി പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് പി സി ജോര്‍ജിനെ നാട്ടുകാരില്‍ ഒരുവിഭാഗം കൂക്കിവിളിച്ചത്. ഭീകരവാദം അവസാനിപ്പിക്കാത്തിടത്തോളം കാലം നിങ്ങളുമായി ഒരു സന്ധിയുമില്ലെന്നും നിങ്ങളോട് യോജിക്കാന്‍ എന്റെ പട്ടി പോലും വരില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുകയാണ്. ഈരാറ്റുപേട്ടയിലെ നല്ലവരായ മുസ് ലിംകള്‍ തനിക്കൊപ്പമാണെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

വാഹനപ്രചാരണ യോഗത്തിനിടെ കൂവിയവരോട് രോഷത്തോടെയാണ് പി സി ജോര്‍ജ്ജ് പ്രതികരിച്ചത്. നിങ്ങളില്‍ സൗകര്യമുള്ളവര്‍ എനിക്ക് വോട്ടുചെയ്യുക. ഇല്ലെങ്കിലും കുഴപ്പമില്ല. നിന്റെയൊക്കെ വീട്ടില്‍ കാരണവന്‍മാര്‍ ഇങ്ങനെയാണോ പഠിപ്പിച്ചത്. കാരണവന്‍മാര്‍ നന്നായാലേ മക്കള്‍ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി കൊടുത്താല്‍ നിങ്ങളൊക്കെ അകത്തുപോകും. ഞാന്‍ ഈരാറ്റുപേട്ടയില്‍ തന്നെ കാണും''. തുടങ്ങി അസഭ്യം പറഞ്ഞാണ് പി സി ജോര്‍ജ്ജ് മടങ്ങിയത്. യുഡിഎഫ് ഭരണകാലത്ത് ചീഫ് വിപ്പായിരുന്ന പി സി ജോര്‍ജ്ജ് കഴിഞ്ഞ തവണ സ്വതന്ത്രനായി വിജയിച്ചിരുന്നു. ഇതിനു ശേഷം എന്‍ഡിഎയോടൊപ്പം കൂടിയ ജോര്‍ജ്ജ് നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഇരുമുന്നണികളെയും സമീപിച്ചെങ്കിലും ആരും സ്വീകരിച്ചില്ല. ഇതിനിടെ, മുസ് ലിംകളെ വംശീയമായി അധിക്ഷേപിച്ചും മറ്റും സംസാരിച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഒരിക്കല്‍ മാപ്പുപറഞ്ഞെന്നു പറഞ്ഞ് രംഗത്തെത്തിയെങ്കിലും വീണ്ടും മുസ് ലിംകള്‍ക്കെതിരേ പ്രകോപനപ്രസംഗം തുടരുന്നതാണ് നാട്ടുകാരെ പ്രകേപിപ്പിച്ചത്.

PC George says shout out is extremist

Next Story

RELATED STORIES

Share it