Sub Lead

ഇസ്‌ലാം എന്നെ ശുദ്ധീകരിച്ചു: പോള്‍ ബോഗ്ബ

ഇസ്‌ലാമിനെ മനസ്സിലാക്കിയതോടെ താന്‍ മാറ്റങ്ങള്‍ക്കു വിധേയനായി. ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിടാന്‍ കരുത്തു നേടി. യഥാര്‍ത്ഥ മനസ്സമാധാനം എന്തെന്നു താനറിഞ്ഞു. കാരുണ്യവും മാനുഷികതയുമല്ലാതെ ഇ്‌സലാം മറ്റൊന്നുമല്ല- താരം വ്യക്തമാക്കി

ഇസ്‌ലാം എന്നെ ശുദ്ധീകരിച്ചു: പോള്‍ ബോഗ്ബ
X

മക്ക: ഇസ്‌ലാം മതമൂല്യങ്ങള്‍ പാലിക്കാന്‍ ആരംഭിച്ചതു മുതലാണ് തന്നിലെ മാനുഷിക മൂല്യങ്ങള്‍ ഉയരുകയും താന്‍ വിമലീകരിക്കപ്പെടുകയും ചെയ്തതെന്നു ലോക പ്രശസ്ത ഫുട്‌ബോള്‍ താരം പോള്‍ ബോഗ്ബ. മക്കയില്‍ ഉംറ നിര്‍വഹിക്കാനെത്തയപ്പോഴാണ് താരം മനസ്സു തുറന്നത്.

ഇസ്‌ലാമിക മൂല്യങ്ങള്‍ പ്രയോഗവല്‍കരിക്കാന്‍ തുടങ്ങിയതോടെയാണ് താന്‍ സമാധാനം എന്തന്നറിഞ്ഞത്. തന്നിലെ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ന്നതും താന്‍ ശുദ്ധീകരിക്കപ്പെട്ടതും ഇതിനു ശേഷമാണ്. ഏറെ തെറ്റിദ്ധരിച്ച മതമാണ് ഇസ്‌ലാം. മിക്കവരും തെറ്റായ രീതിയിലാണ് ഇസ്‌ലാമിനെ നോക്കിക്കാണുന്നത്. യഥാര്‍ത്ഥ ഇസ്‌ലാമിനെ ഇത്തരക്കാര്‍ മനസ്സിലാക്കുന്നില്ല. ഇതിനാലാണ് ഭീകരവാദവും ഇസ്‌ലാമും തമ്മില്‍ ഇവര്‍ ബന്ധിപ്പിക്കുന്നത്. യഥാര്‍ത്ഥ ഇസ്‌ലാം വളരെ സൗന്ദര്യമുള്ളതാണ്.

ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സമയത്താണ് ആശ്വാസ കിരണമായി ഇസ്‌ലാം തന്നിലേക്കെത്തിയത്. ഇസ്‌ലാമിനെ മനസ്സിലാക്കിയതോടെ താന്‍ മാറ്റങ്ങള്‍ക്കു വിധേയനായി. ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിടാന്‍ കരുത്തു നേടി. യഥാര്‍ത്ഥ മനസ്സമാധാനം എന്തെന്നു താനറിഞ്ഞു. കാരുണ്യവും മാനുഷികതയുമല്ലാതെ ഇ്‌സലാം മറ്റൊന്നുമല്ല.

ഇസ്‌ലാമിന്റെ തൂണുകളിലൊന്നായ നമസ്‌കാരം യഥാവിധി നിര്‍വഹിക്കാന്‍ തുടങ്ങിയതോടെ ശാരീരികമായും മാനസികമായും താനനുഭവിച്ച ആനന്ദം പറഞ്ഞറിയിക്കാനാവാത്തതാണ്- താരം വ്യക്തമാക്കി.

ബോഗ്‌ബെയുടെ മാതാവ് മുസ്‌ലിം നാമധാരിയായിരുന്നെങ്കിലും ഇസ്‌ലാമിക മൂല്യങ്ങള്‍ പാലിക്കുകയോ മക്കളെ മതബോധത്തോടെ വളര്‍ത്തുകയോ ചെയ്തിരുന്നില്ല. അതിനാല്‍ തന്നെ ബോഗ്‌ബെയും സഹോദരങ്ങളും ഇസ്‌ലാമിക രീതിയിലായിരുന്നില്ല വളര്‍ന്നിരുന്നത്. പിന്നീട് മുതിര്‍ന്നതിനു ശേഷം സുഹൃത്തുക്കളില്‍ നിന്നാണ് ബോഗ്ബ ഇസ്‌ലാമിനെ കുറിച്ചു മനസ്സിലാക്കിയത്.

Next Story

RELATED STORIES

Share it