'പടച്ചിന്ത്' 1921 ശതാബ്ദി സ്മരണിക പ്രകാശനം ചെയ്തു
കാംപസ് ഫ്രണ്ട് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ 'പടചിന്ത്' 1921 ശതാബ്ദി സ്മരണിക കുന്നുമ്മല്‍ വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ സ്വാതന്ത്രസമര സേനാനി സോഷ്യോ വാസു പ്രകാശനം ചെയ്തു.

മലപ്പുറം: 1921 മലബാര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ 'പടച്ചിന്ത് ' 1921 ശതാബ്ദി സ്മരണിക പ്രകാശനം ചെയ്തു. കാംപസ് ഫ്രണ്ട് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ 'പടചിന്ത്' 1921 ശതാബ്ദി സ്മരണിക കുന്നുമ്മല്‍ വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ സ്വാതന്ത്രസമര സേനാനി സോഷ്യോ വാസു പ്രകാശനം ചെയ്തു.1921 ന്റെ ഓര്‍മ്മകള്‍ ജ്വലിപ്പിച്ചു നിര്‍ത്താന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സ്വാതന്ത്രസമര സേനാനി സോഷ്യോ വാസുവിനെ ആദരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ സമീല്‍ ഇല്ലിക്കല്‍, ചരിത്രകാരന്‍ യുസുഫലി പാണ്ടിക്കാട്, പോപുലര്‍ ഫ്രണ്ട് ജില്ല സമിതി അംഗം എടരിക്കോട് ഷഫീഖ്, കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം എ കെ തമീം ബിന്‍ ബക്കര്‍, ജില്ല സെക്രട്ടറിമാരായ വി എസ് അര്‍ഷഖ് ഷര്‍ബാസ്, യൂനുസ് വെന്തോടി, ജില്ല സമിതി അംഗം ജൂഹാന ഹസീന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
RELATED STORIES
അമ്പയര്‍ റൂഡി കൊര്ട്ട്സണ് അന്തരിച്ചു
9 Aug 2022 4:06 PM GMTവനിതാ ക്രിക്കറ്റ് താരങ്ങളെ അനുമോദിച്ച ട്വീറ്റ്; ഗാംഗുലിക്കെതിരേ ...
9 Aug 2022 3:07 PM GMTഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്,...
8 Aug 2022 6:26 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസ് ; കൊവിഡ് ബാധിതയായ താഹ്ലിയാ മഗ്രാത്തിനെ...
8 Aug 2022 8:24 AM GMTട്വന്റിയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ
8 Aug 2022 7:05 AM GMTഇന്ത്യാ-വെസ്റ്റ്ഇന്‍ഡീസ് നാലാം ട്വന്റി-20 ഇന്ന്; ദീപക് ഹൂഡ കളിക്കും
5 Aug 2022 11:07 AM GMT