- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഹ്മ്മദാബാദ് വിമാന അപകടം: ഒരാള്‍ രക്ഷപ്പെട്ടു (വീഡിയോ)

അഹ്മ്മദാബാദ്: ഗുജറാത്തിലെ അഹ്മ്മദാബാദിലുണ്ടായ വിമാന അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു. ബ്രിട്ടീഷ് പൗരനായ രമേശ് വിശ്വാസ് കുമാര്‍ എന്ന 40കാരനാണ് അദ്ഭുദകരമായി രക്ഷപ്പെട്ടത്. ഇന്ത്യയിലുള്ള കുടുംബത്തെ കാണാനാണ് രമേശും സഹോദന്‍ അജയും കൂടി ഇന്ത്യയിലെത്തിയത്. കുടുംബത്തിലെ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം ബ്രിട്ടനില്‍ പോവാനാണ് ഇരുവരും തയ്യാറെടുത്തത്.

വിമാനത്തില്‍ വ്യത്യസ്ഥ സീറ്റിങ് നിരകളിലാണ് ഇരുവരും ഇരുന്നത്. വിമാനം യാത്ര തുടങ്ങി അര മിനുട്ട് ആവുന്നതിന് മുമ്പ് തന്നെ പ്രശ്‌നങ്ങള്‍ ആരംഭിച്ചതായി രമേശ് പറയുന്നു. പിന്നീട് താന്‍ കണ്ണു തുറന്നു നോക്കുമ്പോള്‍ ചുറ്റും മൃതദേഹങ്ങളായിരുന്നുവെന്ന് രമേശ് പറഞ്ഞു. നിലത്ത് വീണ് കിടന്ന താന്‍ എണീറ്റ് ഓടിയെന്നും ആരോ തന്നെ പിടികൂടി ആംബുലന്‍സില്‍ കയറ്റിയെന്നും ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള വിശ്വാസ് പറയുന്നു. അജയിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് വിശ്വാസ് അഭ്യര്‍ത്ഥിച്ചു.
Ramesh Viswashkumar, The sole survivor of the Air India crash escaped by jumping from the plane. He was on seat number 11A. #AirIndia #AhmedabadNews #Gujarat #PlaneCrash #ITReel pic.twitter.com/NsMBeZOkbX
— IndiaToday (@IndiaToday) June 12, 2025
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















