പറവൂര്‍ കൊലപാതകം: കൊല്ലപ്പെട്ട യുവതിയുടെ സഹോദരി അറസ്റ്റില്‍
എറണാകുളം കാക്കനാട് നിന്നാണ് ജിത്തുവിനെ പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

വിസ്മയ, ജിത്തു
കൊച്ചി: വടക്കന്‍ പറവൂരില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരി ജിത്തു പിടിയില്‍. എറണാകുളം കാക്കനാട് നിന്നാണ് ജിത്തുവിനെ പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
സഹോദരി വിസ്മയയെ കൊലപ്പെടുത്തിയത് താനാണെന്ന് ജിത്തു പോലിസിനോട് സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഊര്‍ജിതമായ അന്വേഷണമാണ് പോലിസ് നടത്തിയത്. വിസ്മയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി നിമിഷങ്ങള്‍ക്കകം വീടിന്റെ പിന്‍വശത്തുകൂടി ഇളയ സഹോദരി ജിത്തു രക്ഷപ്പെട്ടു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് വീടിനുള്ളില്‍ നിന്നും രക്തക്കറയും പോലിസ് കണ്ടെത്തി. ഇതോടെയാണ് ജിത്തുവിനെ കേന്ദ്രീകരിച്ച് പറവൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊര്‍ജിതമാക്കിയത്.
സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ രേഖകളും പരിശോധിച്ചിട്ടും ജിത്തുവിനെ കണ്ടെത്താനാകാതെ വന്നതോടെ ലുക്കൗട്ട് നോട്ടിസും പോലിസ് പുറത്തിക്കിയിരുന്നു. ഇതിന് പിന്നാലെ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടതായി ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്നു. ഇത്തരത്തില്‍ ലഭിച്ച ഒരു സൂചനയില്‍ നടത്തിയ അന്വേഷണത്തിലാണ് കാക്കനാട് നിന്ന് ജിത്തുവിലെ പോലിസ് പിടികൂടിയത്.
RELATED STORIES
നിര്‍മാണ മേഖലയ്ക്ക് ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും
21 May 2022 5:16 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില്‍ ...
21 May 2022 4:30 PM GMTഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി ...
21 May 2022 2:38 PM GMTഹണിട്രാപ്പില്‍ കുടുങ്ങി ഐഎസ്ഐക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി...
21 May 2022 2:22 PM GMTആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് വ്യാജ ഏറ്റുമുട്ടലിൽ...
21 May 2022 1:53 PM GMTപി സി ജോര്‍ജിന്റെ വീട്ടില്‍ പോലിസ് റെയ്ഡ്
21 May 2022 1:03 PM GMT