Sub Lead

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതി രാഹുലിന്റെ മാതാവിനും സഹോദരിക്കും മുന്‍കൂര്‍ ജാമ്യം

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതി രാഹുലിന്റെ മാതാവിനും സഹോദരിക്കും മുന്‍കൂര്‍ ജാമ്യം
X

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതിയുടെ മാതാവിനും സഹോദരിക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്നും ഇരുവര്‍ക്കും കോടതില്‍ നിര്‍ദ്ദേശം നല്‍കി. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ തന്നെ വിട്ടയക്കണം എന്നും കോടതി നിര്‍ദേശിച്ചു.

കേസില്‍ രാഹുലിന്റെ മാതാവ് ഉഷാ കുമാരിയും സഹോദരി കാര്‍ത്തികയും രണ്ടും മൂന്നും പ്രതികളാക്കിയിരുന്നു. സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇരുവരും മുന്‍കൂര്‍ ജാമ്യം തേടിയത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ രണ്ടു തവണ അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും ഇവര്‍ എത്തിയിരുന്നില്ല. അതേസമയം, രാഹുലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കേസില്‍ പ്രതി രാഹുലിനെ സഹായിച്ച പോലിസ് ഉദ്യോഗസ്ഥന്‍ ശരത്‌ലാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഈ മാസം 31 ലേക്ക് മാറ്റിയിരുന്നു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. പോലിസ് റിപ്പോര്‍ട്ടിനായാണ് ഹരജി മാറ്റിയത്. രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിന് തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.





Next Story

RELATED STORIES

Share it