- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒരാഴ്ച്ചക്കുള്ളില്‍ നിരവധി പേരുടെ തല മൊട്ടയായി;മഹാരാഷ്ട്രയിലെ മൂന്നു ഗ്രാമങ്ങളില്‍ മുടികൊഴിച്ചില്‍ വ്യാപകമാവുന്നു, പരിശോധന നടത്തി ആരോഗ്യവകുപ്പ്

മുംബൈ: മഹാരാഷ്ട്രയിലെ മൂന്നു ഗ്രാമങ്ങളില്‍ മുടികൊഴിച്ചില്‍ വ്യാപകമാവുന്നതായി റിപോര്‍ട്ട്. ബുല്‍ധാന ജില്ലയിലെ ബോറഗാവ്, കല്‍വാദ്, ഹിംഗ്‌ന എന്നീ ഗ്രാമങ്ങളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേരുടെ മുടി കൊഴിഞ്ഞത്. ഒരാഴ്ച്ചക്കുള്ളില്‍ പ്രദേശവാസികളായ നിരവധി പേരുടെ തല മൊട്ടയായതായി റിപോര്‍ട്ട് പറയുന്നു. വിവരമറിഞ്ഞ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
കൃഷിക്കുപയോഗിക്കുന്ന വളം കുടിവെള്ളത്തില്‍ കലര്‍ന്നതാവാം കാരണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ഗ്രാമീണരുടെ ത്വക്കിന്റെ സാമ്പിളുകളും കുടിവെള്ളത്തിന്റെ സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. മുടി കൊഴിച്ചില്‍ തുടങ്ങി ഒരാഴ്ച്ചക്കകം ഒരാളുടെ തല പൂര്‍ണമായും മൊട്ടയായതായി റിപോര്‍ട്ട് പറയുന്നു. പ്രദേശത്തെ അമ്പതോളം പേര്‍ക്ക് ഈ പ്രശ്‌നമുള്ളതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ത്വക്കിന്റെയും കുടിവെള്ളത്തിന്റേയും പരിശോധനക്ക് ശേഷമേ എന്താണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് സ്ഥിരീകരിക്കാനാവൂയെന്ന് ഗ്രാമം സന്ദര്‍ശിച്ച ഹെല്‍ത്ത് ഓഫീസര്‍ ഡോ. ദീപാലി രഹേക്കര്‍ പറഞ്ഞു. കുടിവെള്ളമാണ് പ്രശ്‌നകാരണമെന്നു സംശയിക്കുന്നതായും ഡോ. ദീപാലി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















