Sub Lead

പാലാരിവട്ടം മേല്‍പ്പാലം: ക്രമക്കേട് നിരത്തി വിജിലന്‍സിന്റെ അന്വേഷണ റിപോര്‍ട്;എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ശുപാര്‍ശയെന്ന് വിവരം

പ്രാഥമിക റിപോര്‍ട്ട് ഉടന്‍ ഡയറക്ടര്‍ക്കു കൈമാറും. പാലം നിര്‍മാണപാലം നിര്‍മാണത്തിലെ വീഴ്ചകള്‍ നിരത്തിയാണ് റിപോര്‍ട് തയാറാക്കിയിരിക്കുന്നത്. പാലം നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്ത് രണ്ടര വര്‍ഷത്തിനുളളില്‍ തന്നെ പാലം തകര്‍ന്ന്ത് സംബന്ധിച്ച് വിശദമായ ആേന്വഷണം വേണെന്ന് റിപോര്‍ടില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.കരാറുകാരെയും ഉദ്യോഗസ്ഥരും പാലത്തിന്റ തകര്‍ച്ചയക്ക് ഉത്തരവാദികളാണ് അതിനാല്‍ അവരെയും പ്രതിചേര്‍ക്കണമെന്ന ശുപാര്‍ശയും റിപോര്‍ടിലുണ്ടെന്നാണ് അറിയുന്നത്

പാലാരിവട്ടം മേല്‍പ്പാലം: ക്രമക്കേട് നിരത്തി വിജിലന്‍സിന്റെ അന്വേഷണ റിപോര്‍ട്;എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ശുപാര്‍ശയെന്ന് വിവരം
X

കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ചു അന്വേഷിക്കുന്ന വിജിലന്‍സ് സംഘം പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ ഡയറക്ടര്‍ക്കു കൈമാറും. പാലം നിര്‍മാണപാലം നിര്‍മാണത്തിലെ വീഴ്ചകള്‍ നിരത്തിയാണ് റിപോര്‍ട് തയാറാക്കിയിരിക്കുന്നത്. പാലം നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്ത് രണ്ടര വര്‍ഷത്തിനുളളില്‍ തന്നെ പാലം തകര്‍ന്ന്ത് സംബന്ധിച്ച് വിശദമായ ആേന്വഷണം വേണെന്ന് റിപോര്‍ടില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്ന ശുപാര്‍ശയും റിപോര്‍ടിലുണ്ടെന്നാണ് അറിയുന്നത്.കരാറുകാരെയും ഉദ്യോഗസ്ഥരും പാലത്തിന്റ തകര്‍ച്ചയക്ക് ഉത്തരവാദികളാണ് അതിനാല്‍ തന്നെ അവരെയും പ്രതിചേര്‍ക്കണമെന്ന ശുപാര്‍ശയും റിപോര്‍ടിലുണ്ടെന്നാണ് വിവരം.എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്ന ഘട്ടത്തില്‍ വ്യക്തമായ തെൡവുകള്‍ ലഭിച്ചാല്‍ മാത്രം ഉന്നത ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്താല്‍ മതിയെന്നാണ് വിജിലന്‍സ് നിലപാടെടുത്തിരിക്കുന്നതെന്നും അറിയുന്നു.

കോണ്‍ക്രീറ്റ്, കമ്പികള്‍, ടാറിങ് തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ സാംപിള്‍ പരിശോധനയുടെ റിപോര്‍ട്ട് ലബോറട്ടറിയില്‍ നിന്ന് വിജിലന്‍സിനു ലഭിച്ചു.നേരത്തേ ഐഐടി സംഘം നടത്തിയ പരിശോധനയില്‍ പാലം നിര്‍മാണത്തില്‍ ആവശ്യത്തിനു സിമന്റും കമ്പിയും ഉപയോഗിച്ചിട്ടില്ലെന്നു കണ്ടെത്തിയിരുന്നു. പരിശോധനാ ഫലവും വിജിലന്‍സ് ശേഖരിച്ച ഉദ്യോഗസ്ഥരുടെ മൊഴികളും മറ്റു രേഖകളും പരിശോധിച്ച ശേഷമാകും അന്തിമ റിപോര്‍ട്ട് കൈമാറുക. പ്രാഥമിക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതു സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കും. അതേ സമയം വിജിലന്‍സിന്റെ അന്വേഷണ റിപോര്‍ട് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞതായി അന്വേഷണത്തിന് നേതൃത്വം നല്‍കിയ വിജിലന്‍സ് എറണാകുളം എസ്പി കാര്‍ത്തിക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.എന്നാല്‍ റിപോര്‍ടിലെ വിവിരങ്ങള്‍ പുറത്തു പറയാന്‍ കഴിയില്ലെന്നും എസ് പി പറഞ്ഞു.ഈയാഴ്ച തന്നെ റിപോര്‍ടിന് സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേല്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ പരിശോധനയ്ക്കായി ചെന്നൈ ഐഐടി സംഘം ഇന്ന് എത്തുമെന്നാണ് വിവരം. അതിനു ശേഷം പാലത്തില്‍ വീണ്ടും പരിശോധന നടത്തും. ഐഐടി സംഘത്തിന്റെ നിര്‍ദേശം ലഭിക്കാതെ തുടര്‍ ജോലികള്‍ ചെയ്യാന്‍ കഴിയില്ല. അതിനാല്‍ പാലം ജൂണ്‍ ഒന്നിനു തുറക്കാന്‍ കഴിയുമെന്നും ഉറപ്പില്ല. പാലത്തിന്റെ ചില ഭാഗങ്ങളിലെ ടാറിങ് ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് അനിശ്ചിതത്വത്തിന് കാരണം. ആര്‍ബിഡിസികെ ആവശ്യപ്പെട്ട പ്രകാരം കരാറുകാരന്‍ കൂടുതല്‍ തൊഴിലാളികളെ ജോലികള്‍ക്ക് എത്തിച്ചെങ്കിലും ഐഐടി സംഘത്തിന്റെ നിര്‍ദേശമില്ലാതെ പാലത്തിന്റെ അപ്രോച്ച് ബെയറിങ് നന്നാക്കുന്നതുള്‍പ്പെടെയുളള ജോലികള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിയില്ല. പാലത്തിലെ എക്സ്പാന്‍ഷന്‍ ജോയിന്റ് വെല്‍ഡിങ്ങും അനുബന്ധ ജോലികളുമാണ് ഇന്നലെ നടന്നത്.

Next Story

RELATED STORIES

Share it