- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രയേലിനെ അംഗീകരിക്കാന്‍ സമ്മര്‍ദ്ദമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍

''സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ നമുക്ക് സ്വന്തം കാലില്‍ നില്‍ക്കട്ടെ. അപ്പോള്‍ നിങ്ങള്‍ക്ക് ഈ ചോദ്യങ്ങള്‍ ചോദിക്കാം'' എന്നായിരുന്നു ഇംറാന്റെ മറുപടി. ഇതോടെ, എണ്ണ സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളെ, പ്രധാനമായും സൗദി അറേബ്യയെയും യുഎഇയെയുമാണ് ഉദ്ദേശിച്ചതെന്നാണു വ്യക്തമാവുന്നത്. എന്നിരുന്നാലും, ഇസ്രായേലിനെ അംഗീകരിക്കുന്നതില്‍ മറ്റൊരു ചിന്തയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
''ഫലസ്തീനികളെ തൃപ്തിപ്പെടുത്തുന്ന ഒരു ന്യായമായ ഒത്തുതീര്‍പ്പ് ഇല്ലാതെ ഇസ്രായേലിനെ അംഗീകരിക്കാന്‍ എനിക്ക് മറ്റൊരു ചിന്തയുമില്ല,'' അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ വിഷയത്തില്‍ ജിന്നയുടെ പാത പിന്തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെ അംഗീകരിക്കാന്‍ പലതവണ വിസമ്മതിച്ച രാജ്യത്തിന്റെ സ്ഥാപക പിതാവ് മുഹമ്മദ് അലി ജിന്നയെ പരാമര്‍ശിച്ചായിരുന്നു പ്രതികരണം.
അമേരിക്കയില്‍ ഇസ്രായേല്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. ട്രംപിന്റെ കാലഘട്ടത്തില്‍ സ്വാധീനം അസാധാരണമായിരുന്നു. ഇസ്രായേലിനെ അംഗീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന മറ്റൊരു രാജ്യമാണിതെന്നും അദ്ദേഹം നിരീക്ഷിച്ചു. 'അഫ്ഗാനിസ്ഥാന്‍ അല്ല, ഇസ്രായേലാണ് യഥാര്‍ത്ഥ പ്രശ്നം. ജോ ബെഡന്‍ അത് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നാണ് നോക്കുന്നത്. ട്രംപിന്റെ ഇസ്രായേല്‍ നയങ്ങളില്‍ അദ്ദേഹം മാറ്റം വരുത്തുന്നുണ്ടോ തുടരുകയാണോ എന്നാണു നോക്കുന്നതെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞതായി ഡെയ്‌ലി സബാഹ് റിപോര്‍ട്ട് ചെയ്തു.
Pakistani PM Khan says he is under pressure to recognize Israel
RELATED STORIES
ഇടത്തരം മഴ തുടരാന്‍ സാധ്യത
8 July 2025 2:24 AM GMTഇന്നും നാളെയും ജനജീവിതം സ്തംഭിക്കും
8 July 2025 2:12 AM GMTസ്വകാര്യബസുകള്‍ ഇന്ന് പണിമുടക്കുന്നു
8 July 2025 2:10 AM GMTസ്കൂട്ടറില്‍ കാറിടിച്ച് തോട്ടിലേക്ക് തെറിച്ചു വീണ യുവാവിന്റെ മൃതദേഹം...
8 July 2025 2:06 AM GMTഹയാത് താഹിര്‍ അല്‍ ശാമിനെ വിദേശ ഭീകരസംഘടന പട്ടികയില്‍ നിന്നൊഴിവാക്കി...
7 July 2025 6:09 PM GMTഇസ്രായേലില്‍ ചരക്ക് ഇറക്കി വന്ന കപ്പല്‍ മുക്കിയെന്ന് അന്‍സാറുല്ല
7 July 2025 6:01 PM GMT