Sub Lead

മോദിക്ക് പ്രത്യേക ഇളവുമായി പാകിസ്താന്‍: അടച്ചിട്ട ബിഷ്‌കെക്ക് വ്യോമപാത തുറന്നുകൊടുക്കും

ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കുമെന്നാണ് പാകിസ്താന്‍ അറിയിച്ചത്.

മോദിക്ക് പ്രത്യേക ഇളവുമായി പാകിസ്താന്‍:  അടച്ചിട്ട ബിഷ്‌കെക്ക് വ്യോമപാത തുറന്നുകൊടുക്കും
X

ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക ഇളവ് പ്രഖ്യാപിച്ച് പാകിസ്താന്‍. ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കുമെന്നാണ് പാകിസ്താന്‍ അറിയിച്ചത്.ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ വ്യോമപാതയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കിര്‍ക്കിസ്താന്‍ സന്ദര്‍ശനത്തിനായി തുറന്നു കൊടുക്കുന്നത്.

ജൂണ്‍ 13, 14 തീയതികളില്‍ കിര്‍ഗിസ്താനിലെ ബിഷ്‌കെക്കിലാണ് സമ്മേളനം. ബാലക്കോട്ട് ആക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 26 മുതല്‍ പാകിസ്താന്‍ ഇന്ത്യയുമായുള്ള 11 വ്യോമപാതയില്‍ രണ്ടെണ്ണമൊഴികയുള്ളവ അടച്ചിട്ടിരിക്കുകയാണ്. പ്രധാനമന്ത്രിക്ക് കിര്‍ക്കിസ്താനിലേക്ക് സന്ദര്‍ശിക്കാന്‍ വ്യോമപാത തുറന്നു തരണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പട്ടിരുന്നു. ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ അംഗീകരിച്ചതായി ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ നീക്കത്തില്‍ പാകിസ്താന്‍ പ്രതീക്ഷ പുലര്‍ത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.ചര്‍ച്ചയിലൂടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരുന്നു.

Next Story

RELATED STORIES

Share it