Sub Lead

ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച പാക് ബോട്ട് പിടികൂടി; 10 പാക് പൗരന്‍മാരും കസ്റ്റഡിയില്‍

ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച പാക് ബോട്ട് പിടികൂടി; 10 പാക് പൗരന്‍മാരും കസ്റ്റഡിയില്‍
X

അഹമ്മദാബാദ്: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച പാക് ബോട്ട് ഗുജറാത്ത് തീരത്ത് പിടികൂടി. ജീവനക്കാരായ 10 പാക് പൗരന്‍മാരെയും കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് സംസ്ഥാന പ്രതിരോധ വക്താവ് അറിയിച്ചു. യാസീന്‍ എന്നാണ് ബോട്ടിന്റെ പേര്. ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയുടെ 67 മൈല്‍ ഉള്ളിലാണ് പാകിസ്താന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും 11 കിലോമീറ്റര്‍ അകലെ നിന്ന് പിടികൂടുകയായിരുന്നു. ഇവരുടെ ബോട്ടില്‍നിന്നും മല്‍സ്യവും 600 ലിറ്റര്‍ ഇന്ധനവും കണ്ടെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ ഗുജറാത്തിലെ പോര്‍ബന്തറിലേക്ക് കൊണ്ടുവരികയാണെന്ന് കോസ്റ്റ് ഗാര്‍ഡ് ട്വിറ്ററില്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 15ന് ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ 12 ജീവനക്കാരുമായി ഒരു പാകിസ്താന്‍ ബോട്ട് സമാനമായ ഓപറേഷനിലൂടെ കോസ്റ്റ്ഗാര്‍ഡ് പിടികൂടിയിരുന്നു. സംസ്ഥാന തീരം വഴി മയക്കുമരുന്ന് കടത്താന്‍ ഇത്തരം ബോട്ടുകള്‍ ഉപയോഗിക്കുന്ന സംഭവങ്ങളും വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് 400 കോടി രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിനുമായി ആറ് ജീവനക്കാരുമായി പാകിസ്താന്‍ മല്‍സ്യബന്ധന ബോട്ട് ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍നിന്ന് കോസ്റ്റ്ഗാര്‍ഡും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപറേഷനില്‍ പിടികൂടിയിരുന്നു.

Next Story

RELATED STORIES

Share it