Sub Lead

ക്ഷമാപണവും ഫലം കണ്ടില്ല; പാക് സൈനിക മേധാവിക്ക് സൗദിയില്‍ അവഹേളനം; കാണാന്‍ കൂട്ടാക്കാതെ സൗദി കിരീടാവകാശി

പ്രശ്‌നപരിഹാര ദൗത്യവുമായി പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ സൗദിയിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂട്ടാക്കിയില്ല.

ക്ഷമാപണവും ഫലം കണ്ടില്ല; പാക് സൈനിക മേധാവിക്ക് സൗദിയില്‍ അവഹേളനം; കാണാന്‍ കൂട്ടാക്കാതെ സൗദി കിരീടാവകാശി
X

റിയാദ്: സൗദി അറേബ്യയുമായി ഉണ്ടായ നയതന്ത്ര ബന്ധത്തിലെ വിള്ളല്‍ പരിഹരിക്കാന്‍ മാപ്പപേക്ഷയുമായി എത്തിയ പാക് സൈനിക മേധാവിക്ക് അവഹേളനം. പ്രശ്‌നപരിഹാര ദൗത്യവുമായി പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ സൗദിയിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂട്ടാക്കിയില്ല.

തുടര്‍ന്ന് ഉപ പ്രതിരോധ മന്ത്രിയും സല്‍മാന്‍ രാജകുമാരന്റെ സഹോദരനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ സല്‍മാന്‍, രാജ്യത്തിന്റെ ജനറല്‍ സ്റ്റാഫ് മേധാവി മേജര്‍ ജനറല്‍ ഫയാദ് അല്‍ റുവൈലി എന്നിവരുമായി ചര്‍ച്ച നടത്തി ക്ഷമാപണം നടത്തി ബജ്‌വ മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാക് വിദേശകാര്യമന്ത്രിയുടെ പരാമര്‍ശത്തേ തുടര്‍ന്നാണ് പാകിസ്താനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്. ജമ്മു കശ്മീര്‍ വിഷയം സൗദിയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി പരിഗണിക്കാതിരുന്നതാണ് പാക് വിദേശകാര്യമന്ത്രിയെ ചൊടിപ്പിച്ചത്. ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തില്ലെങ്കില്‍ ഒ.ഐ.സിയെ പിളര്‍ത്തുമെന്ന സൂചന നല്‍കുന്ന പരാമര്‍ശമാണ് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി നടത്തിയത്. ഇതേതുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു. അതിനാല്‍ വിഷയത്തില്‍ പാക് സര്‍ക്കാരിന്റെ മാപ്പപേക്ഷയുമായാണ് ജനറല്‍ ബജ്‌വ സൗദിയിലെത്തിയത്. ബജ്‌വയ്‌ക്കൊപ്പം പാക് ചാര സംഘടന മേധാവിയായ ലഫ്. ജനറല്‍ ഫയിസ് ഹമീദും ഉണ്ടായിരുന്നു. സൗദിയില്‍നിന്ന് നേരെ യു.എ.ഇയിലേക്കാണ് ഇവര്‍ പോവുക.

Next Story

RELATED STORIES

Share it