Sub Lead

എംടിക്കും പി ആര്‍ ശ്രീജേഷിനും പത്മവിഭൂഷണ്‍; ശോഭനയ്ക്ക് പത്മഭൂഷണ്‍

എംടിക്കും പി ആര്‍ ശ്രീജേഷിനും പത്മവിഭൂഷണ്‍; ശോഭനയ്ക്ക് പത്മഭൂഷണ്‍
X

ന്യൂഡല്‍ഹി: അന്തരിച്ച സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍.2025ലെ പത്മ പുരസ്‌കാരങ്ങള്‍ അല്‍പ്പം മുമ്പ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഹോക്കി താരം പി.ആര്‍.ശ്രീജേഷിനും പത്മവിഭൂഷണ്‍ നല്‍കും. നടിയും നര്‍ത്തകിയുമായ ശോഭനയ്ക്ക് പത്മഭൂഷണ്‍ നല്‍കും.

തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.ഗോവയുടെ സ്വാതന്ത്ര്യ സമരത്തില്‍ പ്രധാന പങ്ക് വഹിച്ച വനിതയാണ് ലിബിയ ലോബോ സര്‍ദേശായി. പോര്‍ച്ചുഗീസ് ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സെര്‍വിക്കല്‍ കാന്‍സറുമായി ബന്ധപ്പെട്ട പഠനത്തിന് ഡല്‍ഹിയില്‍ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ.നീര്‍ജ ഭട്ലയും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായി.




Next Story

RELATED STORIES

Share it