- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ആരും വിരട്ടാന്‍ നോക്കണ്ട, വിരട്ടലിലൊന്നും പിന്നോട്ട് പോകുന്നവരല്ല ഇടതുപക്ഷം'; വി ശിവന്‍കുട്ടി
വീണാ ജോര്‍ജിന് എതിരായ യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ പ്രതികരണവുമായി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വീടിന്റെ വാതിലില്‍ റീത്തുവെച്ച യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തി അത്യന്തം ഗൗരവവും ഗുരുതരവുമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പുകമറയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിഞ്ഞുകൊണ്ട് നടത്തിയിട്ടുള്ള സമരമാണിതെന്നും അദ്ദേഹം പറഞ്ഞു.
'ഇത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിഞ്ഞുകൊണ്ട് നടത്തിയ സമരമാണ്. ജനാധിപത്യ വിരുദ്ധമായ സമരമാര്‍ഗം സ്വീകരിച്ചുകൊണ്ട് ആരോഗ്യമന്ത്രിയെ ഒറ്റപ്പെടുത്താനും വിരട്ടാനും നോക്കേണ്ട, അങ്ങനെ പിന്നോട്ടുപോകുന്നവരല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മന്ത്രിമാര്‍.' എന്ന് വി ശിവന്‍കുട്ടി പറഞ്ഞു.
ആരോഗ്യരംഗത്ത് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യാം. പക്ഷേ ഒരു കാര്യം മനസിലാക്കണം, കേന്ദ്ര സര്‍ക്കാര്‍ പോലും അംഗീകരിക്കുന്ന നിലയില്‍, കേരളത്തില്‍ സാമാന്യം മെച്ചപ്പെട്ട നിലയിലാണ് ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനെയെല്ലാം തേച്ചുമാച്ച് കളഞ്ഞുകൊണ്ട് ഒന്നും നടക്കുന്നില്ലെന്ന് ഒരു പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് സമരങ്ങളുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ ഈ വിരട്ടല്‍ സമരം ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ഇന്ന് രാവിലെയായിരുന്നു ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ തടയാന്‍ മൂന്ന് പോലിസുകാര്‍ മാത്രമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. പോലിസിനെ തളളിമാറ്റി ഗേറ്റ് തളളിത്തുറന്ന് സമരക്കാര്‍ മന്ത്രിയുടെ വീട്ടിലെ വാതില്‍പ്പടിയില്‍ റീത്ത് വെയ്ക്കുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















