- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉവൈസിയെ ജിന്നയോട് ഉപമിച്ച് ബിജെപി നേതാവ്; പ്രസംഗം വിവാദത്തില്‍

ഹൈദരാബാദ്: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ എഐഎംഐഎം പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസിയെ പാകിസ്താന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയോട് ഉപമിച്ച് ബിജെപി നേതാവ്. നേരത്തേ പ്രകോപന പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ കര്‍ണാടകയില്‍ നിന്നുള്ള എംപിയുമായ തേജസ്വി സൂര്യയാണ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ വിവാദപ്രസംഗം നടത്തിയത്. ജിന്നയുടെ പുതിയ അവതാരമായ ഉവൈസിക്ക് നല്‍കുന്ന ഓരോ വോട്ടും ഇന്ത്യയ്‌ക്കെതിരാണെന്നും ഉവൈസിയും സഹോദരന്‍ അക്ബറുദ്ദീന്‍ ഉവൈസിയും വര്‍ഗീയതയുടെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയമാണ് കളിക്കുന്നതെന്നും തേജസ്വി സൂര്യ പറഞ്ഞു. ഹൈദരാബദില്‍ വികസനമല്ല മറിച്ച് രോഹിംഗ്യകളെയാണ് കൊണ്ടുവരുന്നത്. നിങ്ങള്‍ ഉവൈസിക്ക് ഇവിടെ വോട്ട് ചെയ്താല്‍ അയാള്‍ യുപിയിലും ബിഹാറിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലും ശക്തനാവും. ഉവൈസി ജിന്നയുടെ പുതിയ അവതാരമാണ്. നമുക്ക് അയാളെ തോല്‍പിക്കണം. ബിജെപിക്ക് നല്‍കുന്ന വോട്ടുകള്‍ ഭാരതത്തിനും ഹിന്ദുത്വത്തിനും വേണ്ടിയുള്ളതാണ്. അത് നമ്മുടെ രാജ്യത്തെ ശക്തമാക്കും. ഉവൈസിക്കുള്ള വോട്ട് ഇന്ത്യയ്‌ക്കെതിരേയുള്ള വോട്ടാണെന്ന് എല്ലാ ഇന്ത്യക്കാരോടും പറയൂ എന്നായിരുന്നു തേജസ്വി സൂര്യയുടെ വിവാദപ്രസംഗം.
ഉവൈസി ജിന്ന സംസാരിച്ച കടുത്ത ഇസ്ലാമിക, വിഘടനവാദ, തീവ്രവാദ രാഷ്ട്രീയത്തിന്റെ ഭാഷയാണ് സംസാരിക്കുന്നത്. ഓരോ ഇന്ത്യക്കാരനും ഉവൈസി സഹോദരന്മാരുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരേ നിലകൊള്ളണം. ഇത്തരം ഇസ്‌ലാമികവല്‍ക്കരണം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നതാണ് ഞങ്ങളുടെ തീരുമാനമെന്നും തേജസ്വി സൂര്യ പറഞ്ഞു. ബിജെപിയുടെ യുവ എംപിയുടെ പ്രസംഗം വിവാദമായിട്ടുണ്ട്.
'Owaisi Is Jinnah's New Avatar': BJP MP Tejasvi Surya
RELATED STORIES
ഇടത്തരം മഴ തുടരാന്‍ സാധ്യത
8 July 2025 2:24 AM GMTഇന്നും നാളെയും ജനജീവിതം സ്തംഭിക്കും
8 July 2025 2:12 AM GMTസ്വകാര്യബസുകള്‍ ഇന്ന് പണിമുടക്കുന്നു
8 July 2025 2:10 AM GMTസ്കൂട്ടറില്‍ കാറിടിച്ച് തോട്ടിലേക്ക് തെറിച്ചു വീണ യുവാവിന്റെ മൃതദേഹം...
8 July 2025 2:06 AM GMTഹയാത് താഹിര്‍ അല്‍ ശാമിനെ വിദേശ ഭീകരസംഘടന പട്ടികയില്‍ നിന്നൊഴിവാക്കി...
7 July 2025 6:09 PM GMTഇസ്രായേലില്‍ ചരക്ക് ഇറക്കി വന്ന കപ്പല്‍ മുക്കിയെന്ന് അന്‍സാറുല്ല
7 July 2025 6:01 PM GMT