Sub Lead

സംസ്ഥാനങ്ങളില്‍ 4.90 കോടി വാക്‌സീന്‍ ഡോസുകള്‍ ബാക്കിയുണ്ടെന്ന് കേന്ദ്രം

സംസ്ഥാനങ്ങളില്‍ 4.90 കോടി വാക്‌സീന്‍ ഡോസുകള്‍ ബാക്കിയുണ്ടെന്ന് കേന്ദ്രം
X

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 4.90 കോടി വാക്‌സീന്‍ ഡോസുകള്‍ ബാക്കിയുണ്ടെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം. സംസ്ഥാനങ്ങള്‍ക്ക് 72,70,48,325 കോടി വാക്‌സീന്‍ ഡോസുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 4,90,36,525 കോടി ഡോസ് വാക്‌സീന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. കേന്ദ്രത്തിന്റെ കയ്യില്‍ എട്ട് ലക്ഷം കൊവിഡ് വാക്‌സീന്‍ ഡോസുകള്‍ ഉണ്ടെന്നും ആരോഗ്യമന്ത്രാലം അറിയിച്ചു.

കൊവിഡ് വാക്‌സീനേഷന്‍ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളെ ഏകോപിപ്പിച്ച വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,254 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,23,64,175 ആയി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ കഴിഞ്ഞ ദിവസം 20,240 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവില്‍ 3,74,269 പേരാണ് കൊവിഡ് പോസിറ്റീവ് ആയി നിരീക്ഷണത്തില്‍ കഴിയുന്നത്. വാരാന്ത്യ ടിപിആര്‍ നിരക്ക് 2.11 ശതമാനവും 24 മണിക്കൂറിനിടേയുള്ള ടിപിആര്‍ നിരക്ക് 2.26 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് കഴിഞ്ഞ 80 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

24 മണിക്കൂറിനിടെ 53,38,945 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 54,30,14,076 ആയി. ഇതുവരെ 74,38,37,643 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

Next Story

RELATED STORIES

Share it