- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭം: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; മമതയും മായാവതിയും പങ്കെടുക്കില്ല
വൈകീട്ട് മൂന്ന് മണിക്കാണ് യോഗം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം നിശ്ചയിച്ചിരുന്നത്. പിന്നീട് പാര്‍ലമെന്റിലേക്ക് മാറ്റുകയായിരുന്നു.

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റേയും വിവാദപരമായ സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയെ ചൊല്ലിയുള്ള തര്‍ക്കങ്ങളുടേയും പശ്ചാത്തലത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും സംയുക്ത പ്രക്ഷോഭത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് ഉച്ചയ്ക്ക് യോഗം ചേരും. പ്രതിപക്ഷ ഐക്യത്തെ സൂചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി മേധാവി മായാവതിയും യോഗം ഒഴിവാക്കുമെന്ന് ബിഎസ്പി വൃത്തങ്ങള്‍ അറിയിച്ചു. വൈകീട്ട് മൂന്ന് മണിക്കാണ് യോഗം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം നിശ്ചയിച്ചിരുന്നത്. പിന്നീട് പാര്‍ലമെന്റിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ആഴ്ച നടന്ന തൊഴിലാളി പണിമുടക്കിനിടെ ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും തന്റെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ക്ഷുഭിതയായ മമത പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. സിഎഎ, എന്‍ആര്‍സിക്കെതിരെ ആദ്യമായി പ്രക്ഷോഭം ആരംഭിച്ചത് താനാണ്. 'സിഎഎഎന്‍ആര്‍സിയുടെ പേരില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ചെയ്യുന്നത് സമരമല്ലെന്നും മറിച്ച് നശീകരണ പ്രവര്‍ത്തനമാണെന്നും അവര്‍ പറഞ്ഞു.
ആംആദ്മിയും യോഗം ബഹിഷ്‌ക്കരിച്ചേക്കുമെന്നാണ് സൂചന. പ്രതിഷേധത്തിന്റെ രാഷ്ടീയ ലാഭം കോണ്‍ഗ്രിന് മാത്രമായേക്കുമെന്ന വിലയിരുത്തലാണ് നിസ്സഹകരണത്തിന് കാരണം. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു.പൗരത്വ നിയമ ഭേദഗതി നടപ്പില്‍ വരുത്തി കേന്ദ്രം വിജ്ഞാപനം പുറത്തിറക്കിയെങ്കിലും പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കോണ്‍ഗ്രസ് മുന്നറിയിപ്പ്. പ്രതിപക്ഷത്തിലെ മറ്റ് കക്ഷികളെക്കൂടി ഉള്‍പ്പെടുത്തി സമരം മുന്നോട്ടുകൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ശ്രമം. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാറിനെ തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ലെന്ന് ബിജെപി വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















