ഉംറ വിസയ്ക്ക് ഇനി ഓണ്‍ലൈന്‍ വഴി നേരിട്ട് അപേക്ഷിക്കാം
ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കിവരുന്ന മഖാം പോര്‍ട്ടല്‍ വഴിയാണ് പുതിയ സേവനം. സൗദിയുടെ നേരിട്ടുള്ള ഉംറ സര്‍വീസ് ഏജന്‍സികളില്ലാത്ത 157 രാജ്യങ്ങള്‍ക്ക് തീരുമാനം നേട്ടമാകും.

മക്ക: തീര്‍ഥാടകര്‍ക്ക് ഇടനിലക്കാരില്ലാതെ ഇനി നേരിട്ട് ഉംറ വിസ ലഭ്യമാവും. ഉംറ വിസയ്ക്ക് നേരിട്ട് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സേവനം സൗദി ഹജ്ജ് ഉംറ മന്ത്രാലയം ആരംഭിച്ചു. ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കിവരുന്ന മഖാം പോര്‍ട്ടല്‍ വഴിയാണ് പുതിയ സേവനം. സൗദിയുടെ നേരിട്ടുള്ള ഉംറ സര്‍വീസ് ഏജന്‍സികളില്ലാത്ത 157 രാജ്യങ്ങള്‍ക്ക് തീരുമാനം നേട്ടമാകും.
തീര്‍ഥാടനത്തിന്റെ ഭാഗമായ മക്ക, മദീന നഗരങ്ങളിലെ താമസം, ഗതാഗതം എന്നീ അനുബന്ധ സേവനങ്ങളും യാത്രക്ക് മുന്നോടിയായി ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുക്കാം. പുതിയ മാറ്റമനുസരിച്ച് ഉംറ വിസയ്ക്ക് അപേക്ഷിക്കാന്‍ ഇടനിലക്കാരുടെ ആവശ്യമില്ല. മറിച്ച് വിവിധ ഉംറ കമ്പനികളുടെ വ്യത്യസ്ത നിലവാരത്തിലുള്ള പാക്കേജുകളില്‍ ഒന്ന് തെരഞ്ഞെടുത്താല്‍ മതി.
മഖാം പോര്‍ട്ടല്‍ കഴിഞ്ഞ വര്‍ഷമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം 11 ലക്ഷത്തോളം പേര്‍ പോര്‍ട്ടലിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു. മക്കയിലേക്കും, മദീനയിലേക്കും ആവശ്യമായ യാത്രാ, താമസ സൗകര്യം ഏര്‍പ്പെടുത്തുന്ന 30ഓളം കമ്പനികളില്‍ നിന്ന് ഇഷ്ടമുള്ള ഒന്നിനെ യാത്രക്കാര്‍ക്ക് പോര്‍ട്ടലില്‍ നിന്ന് തിരഞ്ഞെടുക്കാം. സേവന ദാതാക്കളുടെ നിരക്കുകള്‍ താരതമ്യം ചെയ്യാനുള്ള സൗകര്യവും പോര്‍ട്ടിലിലുണ്ട്. സേവന ദാതാക്കള്‍ക്ക് തീര്‍ഥാടകരുമായി നേരിട്ട് ബന്ധപ്പെടാനും സര്‍വീസുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിക്കാനും സാധിക്കുന്നു എന്നതാണ് മറ്റൊരു നേട്ടം.
ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും എംബസിയുടെ സഹായമില്ലാതെ നേരിട്ട് ഇലക്ട്രോണിക് വിസ ഇതോടെ ലഭ്യമാകും. ഇങ്ങനെ എത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉംറ കമ്പനികള്‍ നല്‍കുന്നുണ്ടോ എന്ന് മന്ത്രാലയം നിരീക്ഷിക്കും. ഉംറ തീര്‍ഥാടന നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ മഖാം പോര്‍ട്ടല്‍ വഴി സേവനം ലഭ്യമാണ്. https://eservices.haj.gov.sa/eservices3 എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ചാല്‍ വിശദ വിവരങ്ങള്‍ ലഭ്യമാവും.
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT