പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ഞെട്ടി; ബാഗില്‍ പുലിക്കുട്ടി; വിമാനയാത്രക്കാരന്‍ അറസ്റ്റില്‍

വിമാനമിറങ്ങിയ യാത്രക്കാരന്റെ ബാഗ് പരിശോധനക്കിടെ രഹസ്യാന്വേഷണ വിഭാഗമാണ് ഒരുമാസം പ്രായമുള്ള പുലിക്കുട്ടിയെ കണ്ടെത്തിയത്.

പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ഞെട്ടി;  ബാഗില്‍ പുലിക്കുട്ടി; വിമാനയാത്രക്കാരന്‍ അറസ്റ്റില്‍

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വിമാനമിറങ്ങിയ യാത്രക്കാരന്റെ ബാഗ് പരിശോധനക്കിടെ രഹസ്യാന്വേഷണ വിഭാഗമാണ് ഒരുമാസം പ്രായമുള്ള പുലിക്കുട്ടിയെ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. അനധികൃതമായി കടത്താന്‍ ശ്രമിച്ച പുള്ളിപ്പുലിക്കുട്ടിയെ അധികൃതര്‍ പിടിച്ചെടുത്തു.

ചെന്നൈ എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥരില്‍ ഞെട്ടലുണ്ടാക്കി ഒരു മാസം പ്രായമായ പുലിക്കുട്ടിയെ കണ്ടെത്തിയത്. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരനാണ് പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ചത്. അവശ നിലയിലായിരുന്ന പുലിക്കുട്ടിക്ക് വിമാനത്താവള അധികൃതര്‍ പാല്‍ നല്‍കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. പുലിക്കുട്ടിയെ ചെന്നൈ അരിജ്ഞര്‍ അണ്ണാ സൂവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി.പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റു ചെയ്യുകയും തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു.


RELATED STORIES

Share it
Top