100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്‍കി

ദുബയ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക് അന്നമെത്തിക്കുന്നതിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച 'വണ്‍ ബില്യണ്‍ മീല്‍സ്' പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി 10 ദശലക്ഷം ദിര്‍ഹം(22 കോടി രൂപ) സംഭാവന ചെയ്തു. മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ് നടപ്പാക്കുന്ന പദ്ധതിയില്‍ അഞ്ച് വര്‍ഷത്തേക്കാണ് യൂസുഫലി സംഭാവന പ്രഖ്യാപിച്ചത്. മനുഷ്യത്വത്തിന്റെ ആഗോള കേന്ദ്രമെന്ന നിലയില്‍ യുഎഇ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് സംഭാവന നല്‍കുന്നതെന്ന് യൂസുഫലി പറഞ്ഞു. ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതി ലോകത്തിനു യു.എ.ഇ. നല്‍കുന്ന മഹത്തായ ഒരു സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് യുഎഇ. അര്‍ഹരായവരെ പിന്തുണയ്ക്കാനും അശരണര്‍ക്ക് ഭക്ഷണം നല്‍കാനുമുള്ള ശ്രമങ്ങളെ പിന്തുണക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
റമദാന്‍ ഒന്നുമുതല്‍ ആരംഭിച്ച പദ്ധതി നൂറു കോടി പേര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള സംഖ്യ കണ്ടെത്തുന്നത് വരെ തുടരും. റമദാന്റെ ആദ്യ ആഴ്ച പിന്നിടും മുമ്പേ 25 കോടി ദിര്‍ഹമാണ് സംഭാവനയായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്. 2030ഓടെ പട്ടിണി തുടച്ചു നീക്കാനുള്ള യുഎന്നിന്റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികള്‍ക്കും പദ്ധതിയിലേക്ക് സംഭാനകള്‍ നല്‍കാനാവും. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ് അര്‍ഹരിലേക്ക് എത്തുക.
RELATED STORIES
പുറത്തീല് പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്...
9 Jun 2023 4:27 PM GMTകൂടുതല് ബോഗികള് കത്തിക്കാന് ലക്ഷ്യമിട്ടെന്ന് കണ്ണൂര് ട്രെയിന്...
9 Jun 2023 2:50 PM GMTപുനര്ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില് വീണ്ടും സംഘര്ഷം; മൂന്നുപേര് കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില് കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT