Sub Lead

കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നുവെന്ന് ആരോപിച്ച് യുപിയില്‍ വയോധികനെ തല്ലിക്കൊന്നു

കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നുവെന്ന് ആരോപിച്ച് യുപിയില്‍ വയോധികനെ തല്ലിക്കൊന്നു
X

ബാന്ദ: ഉത്തര്‍പ്രദേശില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘാംഗമെന്ന് ആരോപിച്ച് വയോധികനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയിലെ പിന്‍ഹയ് റെയില്‍വേ സ്‌റ്റേഷനു സമീപത്താണ് റാം ഭരോസ്(70) എന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ബുധനാഴ്ചയാണ് സംഭവം. കാവി വസ്ത്രം ധരിച്ച് റെയില്‍വേ സ്‌റ്റേഷനിലെത്തിയ റാം ഭറോസിനെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘാംഗമാണെന്ന് തെറ്റിദ്ധരിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചതിനെ തുടര്‍ന്നാണ് മരണപ്പെട്ടതെന്ന് മണിക്പുര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ കെ മിശ്ര പറഞ്ഞു. സ്‌റ്റേഷന്‍ മാസ്റ്റര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ്

വയോധികനെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാജഹാന്‍പുര്‍ സ്വദേശിയാണെന്നും യാത്രക്കാര്‍ തന്നെ മര്‍ദ്ദിച്ചെന്നും റാം ഭരോസ് മരണമൊഴി നല്‍കിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.



Next Story

RELATED STORIES

Share it