Sub Lead

മംഗലാപുരം വിമാനത്താവളത്തില്‍ മലയാളി യുവതിക്കുനേരെ അതിക്രമം; പാസ്‌പോര്‍ട്ട് വലിച്ചുകീറി

കഴിഞ്ഞ ദിവസം രണ്ടു കൈകുഞ്ഞുങ്ങളുമായി ദുബായിലേക്ക് യാത്ര ചെയ്ത കാസര്‍ഗോഡ് കിഴൂര്‍ സ്വദേശിനിയാണ് അധികൃതരുടെ ക്രൂര വിനോദത്തിന് ഇരയായത്. ഒരു പ്രകോപനവുമില്ലാതെ ഇവരുടെ പാസ്‌പോര്‍ട്ട് വിമാനത്താവള സുരക്ഷ ജീവനക്കാര്‍ വലിച്ചുകീറുകയായിരുന്നു.

മംഗലാപുരം വിമാനത്താവളത്തില്‍ മലയാളി  യുവതിക്കുനേരെ അതിക്രമം; പാസ്‌പോര്‍ട്ട് വലിച്ചുകീറി
X

ബെംഗളൂരു: മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മലയാളി യാത്രികര്‍ക്കുനേരെയുള്ള അധികൃതരുടെ മോശംപെരുമാറ്റം തുടരുന്നു. കഴിഞ്ഞ ദിവസം രണ്ടു കൈകുഞ്ഞുങ്ങളുമായി ദുബായിലേക്ക് യാത്ര ചെയ്ത കാസര്‍ഗോഡ് കിഴൂര്‍ സ്വദേശിനിയാണ് അധികൃതരുടെ ക്രൂര വിനോദത്തിന് ഇരയായത്. ഒരു പ്രകോപനവുമില്ലാതെ ഇവരുടെ പാസ്‌പോര്‍ട്ട് വിമാനത്താവള സുരക്ഷ ജീവനക്കാര്‍ വലിച്ചുകീറുകയായിരുന്നു.

പാസ്‌പോര്‍ട്ടും ടിക്കറ്റും പരിശോധനയ്ക്കായി സുരക്ഷാ ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ച്് ട്രോളി എടുക്കാന്‍ പോയ തക്കത്തിലാണ് ജീവനക്കാരന്റെ ഈ കൊടും ചതി. തുടര്‍ന്ന് ഇയാള്‍ പാസ്‌പോര്‍ട്ട് കൈമാറി. ബോര്‍ഡിങ് പാസിനായി പാസ്‌പോര്‍ട്ട് കൈമാറിയപ്പോഴാണ് പാസ്‌പോര്‍ട്ട് രണ്ട് കഷണങ്ങളായി കീറിയതായി ശ്രദ്ധയില്‍പെടുന്നത്. ഈ പാസ്‌പോര്‍ട്ടുമായി യാത്ര അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ യാത്രമുടങ്ങുമെന്ന സ്ഥിതിയായി. ഇവിടെനിന്നാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് കരഞ്ഞു പറഞ്ഞിട്ടും ചെവി കൊള്ളാന്‍ അധികൃതര്‍ തയ്യാറായില്ല.തന്റെ ഭാര്യയോട് വളരെ ക്രൂരമായാണ് അധികൃതര്‍ പെരുമാറിയതെന്നും ഇവരുടെ ഭര്‍ത്താവ് ഹാഷിം കീഴൂര്‍ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സ്ത്രീയെന്ന പരിഗണനയോ കൈ കുഞ്ഞുണ്ടെന്ന മാനുഷിക പരിഗണനയോ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമുമ്പില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ ദുബയ് വിമാനത്താവളത്തില്‍ നിന്നും മടക്കി അയച്ചാല്‍ തങ്ങള്‍ ഉത്തരവാദികളല്ല എന്ന് എഴുതിവാങ്ങിയാണ് യാത്ര തുടരാന്‍ അനുവദിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ വിമാനത്താവള അതോറിറ്റിക്കും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കുമെന്ന് ഹാഷിം അറിയിച്ചു. മംഗലാപുരം വിമാനത്താവളത്തില്‍ മലയാളി യാത്രികരോട് മോശമായി പെരുമാറുന്നതായി നേരത്തേയും ആരോപണമുയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it