Sub Lead

കൊവിഡ്: രാജ്യത്ത് ഇതുവരെ ഒമ്പത് കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു

13,77,304 സെഷനുകളിലായി 9,01,98,673 ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്തത്.

കൊവിഡ്: രാജ്യത്ത് ഇതുവരെ ഒമ്പത് കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു
X

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത മൊത്തം വാക്‌സിന്‍ ഡോസുകളുടെ എണ്ണം 9 കോടി പിന്നിട്ടു. 13,77,304 സെഷനുകളിലായി 9,01,98,673 ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്തത്.

ഓരോ ദിവസവും വിതരണം ചെയ്യുന്ന ഡോസുകളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍തന്നെ ഇന്ത്യയാണ് ഒന്നാമതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ശരാശരി 34,30,502 ഡോസ് വാക്‌സിനുകളാണ് ഓരോ ദിവസവും രാജ്യത്ത് നല്‍കുന്നത്.

ഇതിനിടെ രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുട എണ്ണം ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 84.21 ശതമാനം കേസുകളും മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, കേരളം, പഞ്ചാബ് എന്നീ പത്ത് സംസ്ഥാനങ്ങളിലാണ്.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,10,319 ആയി ഉയര്‍ന്നു. ഇത് മൊത്തം രോഗബാധിതരുടെ 7.04 ശതമാനമാണ്.ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 1,18,51,393 ആണ്. 91.67% ആണ് ദേശീയ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,258 പേര്‍ക്കാണ് രോഗം ഭേദമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 685 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it