- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാവിക്കൊടി അഴിച്ചുമാറ്റി ദേശീയ പതാക ഉയര്‍ത്തി (വീഡിയോ)

ബംഗളൂരു: ഹിജാബ് പ്രതിഷേധത്തിന്റെ മറവില്‍ ദേശീയപതാക ഉയര്‍ത്തുന്ന കൊടിക്കാലില്‍ കെട്ടിയ കാവിക്കൊടി അഴിച്ചുമാറ്റി. എന്‍എസ്‌യുഐ കര്‍ണാടകയുടെ നേതൃത്വത്തിലാണ് കാവിക്കൊടി അഴിച്ചുമാറ്റി പകരം ദേശീയ പതാക ഉയര്‍ത്തിയത്.
.@NSUIKarnataka hoisted national flag at #Shivamogga govt college wherein intense face off was seen yesterday between pro #hijab and anti #hijab students. #karnatakahijabrow pic.twitter.com/E1g96FmRoj
— Imran Khan (@KeypadGuerilla) February 9, 2022
കര്‍ണാടകയിലെ ഷിമോഗയിലെ വിദ്യാര്‍ഥികളാണ് പ്രതിഷേധത്തിന്റെ പേരില്‍ ഇന്ത്യന്‍ ദേശീയ പതാക മാറ്റി കാവി പതാക ഉയര്‍ത്തിയത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
#KarnatakaHijabRow @INCKarnataka president @DKShivakumar has tweeted saying replacing National flag with Saffron flag at #Shimoga is a breakdown of law and order.And the college should be closed for a week. pic.twitter.com/0Rr3RL4cyn
— Imran Khan (@KeypadGuerilla) February 8, 2022
കൊടിമരത്തിന് മുകളില്‍ ഒരു വിദ്യാര്‍ഥി കയറി കാവിക്കൊടി കെട്ടുന്നതും താഴെ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ 'ജയ് ശ്രീരാം' വിളിച്ച് ആഹ്ലാദപ്രകടനം നടത്തുന്നതുമാണ് വീഡിയോയിലുള്ളത്. ചുറ്റിലും നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ കാവിക്കൊടിയും ഷാളും വീശുന്നതും വീഡിയോയില്‍ കാണാം. പ്രതിഷേധങ്ങളുടെ പേരില്‍ ഷിമോഗയില്‍ രാവിലെ കല്ലേറുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് പോലിസ് 144 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന കൊടിക്കാലില്‍ പകരം കാവിക്കൊടി കെട്ടിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കര്‍ണാടക കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. 'കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസ്ഥ കൈവിട്ടുപോവുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ക്രമസമാധാനം പുനസ്ഥാപിക്കാനായി ഈ കോളജുകള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചിടണം,' കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















