ജെഇഇനീറ്റ് പരീക്ഷ: സത്യഗ്രഹമിരുന്ന എന്‍എസ്‌യു നേതാവിനെ പോലിസ് ബലമായി ആശുപത്രിയിലേക്ക് മാറ്റി
ഡല്‍ഹി പോലിസ് സംഘം സത്യഗ്രഹ പന്തലില്‍ എത്തി ബലമായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് എന്‍എസ്‌യു ആരോപിച്ചു. എന്നാല്‍, നീരജിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് പൊലീസ് വിശദീകരണം.

ന്യൂഡല്‍ഹി: നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവന്ന എന്‍എസ്‌യു ദേശീയ അധ്യക്ഷന്‍ നീരജ് കുന്ദനെ ആരോഗ്യനില വഷളായതിനെതുടര്‍ന്ന് പോലിസ് ബലമായി ആശുപത്രിയിലേക്ക് മാറ്റി. ആര്‍എംഎല്‍ ആശുപത്രിയിലേക്കാണ് നീരജിനെ മാറ്റിയത്.
ഡല്‍ഹി പോലിസ് സംഘം സത്യഗ്രഹ പന്തലില്‍ എത്തി ബലമായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് എന്‍എസ്‌യു ആരോപിച്ചു. എന്നാല്‍, നീരജിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് പൊലീസ് വിശദീകരണം.
നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മഹാമാരി പടരുന്നുവെന്ന കാരണത്താല്‍ സാധാരണ നിലയ്ക്ക് തുടരേണ്ട ജീവിതം മൊത്തത്തില്‍ സ്തംഭിപ്പിക്കാനാകില്ലെന്ന് കാട്ടിയായിരുന്നു ഉത്തരവ്. ആ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ആവശ്യമായി ഏഴ് സംസ്ഥാനങ്ങളുടെ സംയുക്ത ഹര്‍ജി നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.
കോണ്‍ഗ്രസ് ഭരിക്കുന്നതടക്കം ഏഴ് സംസ്ഥാനങ്ങളാണ് മന്ത്രിമാരുടെ പേരില്‍ സംയുക്തമായി സുപ്രീംകോടതിയെ സമീപിച്ചത്. പശ്ചിമബംഗാള്‍ സര്‍ക്കാരും ഇതോടൊപ്പം ചേരുകയായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങള്‍, രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നിവയും, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളുമാണ് കോടതിയെ സമീപിച്ചത്.
മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് സെപ്റ്റംബര്‍ 13നും ദേശീയ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയായ ജെഇഇ മെയിന്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 വരെയും നടക്കുന്ന തരത്തിലാണ് നിലവിലെ ക്രമീകരണം. ഐഐടികളിലേക്കുള്ള ജെഇഇ അഡ്വാന്‍സ്ഡ് സെപ്റ്റംബര്‍ 27നാണ് നിശ്ചയിച്ചിരിക്കുന്നത്.
RELATED STORIES
വന് ലഹരിമരുന്ന് വേട്ട;220 കിലോ മയക്കുമരുന്നുമായി രണ്ട് മല്സ്യബന്ധന...
20 May 2022 12:11 PM GMTകേരളത്തിന്റെ ആഭ്യന്തരം നോക്കുകുത്തിയായി മാറി: പി കെ ഉസ്മാന്
20 May 2022 11:41 AM GMTമതപരിവര്ത്തന ആരോപണം: കുടകില് മലയാളി ദമ്പതികളുടെ അറസ്റ്റ്...
20 May 2022 10:25 AM GMT'എംഎസ്എഫ് നേതാവിനെതിരേ പരാതി നല്‍കി മൂന്ന് മാസമായിട്ടും പാര്ട്ടി...
20 May 2022 8:44 AM GMTകണ്ണൂര് പള്ളിക്കുളത്ത് വാഹനാപകടം; ബൈക്ക് യാത്രക്കാരായ രണ്ടുപേര്...
20 May 2022 6:56 AM GMTഇന്ത്യ വംശഹത്യയുടെ മുനമ്പില്; ബ്രിട്ടനില് പ്രചാരണവുമായി ഡിജിറ്റല്...
20 May 2022 6:46 AM GMT