Sub Lead

'സമ്മര്‍ദ്ദമില്ല'; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ കൃത്രിമം നടക്കുന്നുവെന്ന ആര്‍ജെഡിയുടെ ആരോപണം നിഷേധിച്ച് കൊണ്ടാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സമ്മര്‍ദ്ദമില്ല; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

പട്‌ന: തങ്ങളുടെ മേല്‍ ആരുടേയും സമ്മര്‍ദ്ദം ഇല്ലെന്നും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ കൃത്രിമം നടക്കുന്നുവെന്ന ആര്‍ജെഡിയുടെ ആരോപണം നിഷേധിച്ച് കൊണ്ടാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ചില മണ്ഡലങ്ങളില്‍ റീ കൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ച് വരികയാണ്. ഇതിനോടകം 146 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ കക്ഷികള്‍ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് രംഗത്ത് വന്നതോടെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

ശക്തമായ മത്സരം നടക്കുന്ന 12 സീറ്റുകളിലെ വോട്ടെണ്ണലില്‍ അട്ടിമറി ശ്രമം നടക്കുന്നുവെന്നായിരുന്നു ആര്‍ജെഡി ആരോപണം. നിതീഷ് കുമാര്‍, സുശീല്‍ മോദി തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ റെസിഡന്‍ഷ്യല്‍ ഓഫീസില്‍ ഇരുന്ന് ജില്ലാ മജിസ്ട്രേറ്റുകള്‍ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും ഈ അട്ടിമറി ശ്രമങ്ങള്‍ക്ക് ഒരു തരത്തിലും വഴങ്ങില്ലെന്നുമായിരുന്നു ആര്‍ജെഡി നേതൃത്വം വ്യക്തമാക്കിയത്.

100 ല്‍ താഴെ വോട്ടുകള്‍ക്കാണ് പല മണ്ഡലങ്ങളിലും ദേശീയ ജനാധിപത്യ സഖ്യ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്നത്. ഈ സീറ്റുകളില്‍ റീ കൌണ്ടിങ് ആവശ്യപ്പെടുമെന്നും ജെഡിയു നേതാവ് മനോജ് ഝാ പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം 119 സീറ്റില്‍ വിജയിച്ചെന്നും ആര്‍ജെഡി അവകാശപ്പെടുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് പുറത്തുവിടുന്നില്ലെന്നാണ് ആര്‍ജെഡിയുടെ ആരോപണം. മഹാസഖ്യം വിജയിച്ച സ്ഥലങ്ങളില്‍ ലിസ്റ്റും ആര്‍.ജെ.ഡി ട്വീറ്ററിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ നിതീഷ് കുമാര്‍ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും ആര്‍ജെഡി ആരോപിച്ചിരുന്നു. 119 ഇടങ്ങളില്‍ ജയിച്ചിട്ടുണ്ടെന്നും എന്നാല്‍, ജയിച്ചെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടാക്കുന്നില്ലെന്നും ആര്‍ജെഡി ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it