Sub Lead

'ഇന്ത്യ ഒരു താലിബാന്‍ രാജ്യമല്ല'; മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയ ഹിന്ദു രക്ഷാദള്‍ നേതാവിന് ജാമ്യം നിഷേധിച്ച് കോടതി

ഇത്തരം സംഭവങ്ങള്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുകയും നിരവധി പേരുടെ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഭൂപീന്ദര്‍ തോമറിന്റെ അപേക്ഷ തള്ളിക്കളഞ്ഞ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അനില്‍ ആന്റില്‍ വ്യക്തമാക്കി.

ഇന്ത്യ ഒരു താലിബാന്‍ രാജ്യമല്ല;  മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയ  ഹിന്ദു രക്ഷാദള്‍ നേതാവിന് ജാമ്യം നിഷേധിച്ച് കോടതി
X

ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയ ഹിന്ദു രക്ഷാദള്‍ പ്രസിഡന്റ് ഭൂപീന്ദര്‍ തോമര്‍ എന്ന പിങ്കി ചൗധരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി കോടതി. ഇന്ത്യ ഒരു താലിബാന്‍ രാജ്യമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

ഇത്തരം സംഭവങ്ങള്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുകയും നിരവധി പേരുടെ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഭൂപീന്ദര്‍ തോമറിന്റെ അപേക്ഷ തള്ളിക്കളഞ്ഞ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അനില്‍ ആന്റില്‍ വ്യക്തമാക്കി.

ആഗസ്റ്റ് എട്ടിന് രാജ്യതലസ്ഥാനത്തെ ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച 'ഭാരത് ജോഡോ ആന്ദോളന്‍' റാലിക്കിടെ ഒരു പ്രാദേശിക വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തോമര്‍ പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. ചൗധരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത പോലിസ് കോടതിയില്‍ തെളിവായി വീഡിയോ ഹാജരാക്കി.

ഇന്ത്യ താലിബാന്‍ സംസ്ഥാനമല്ല. നമ്മുടെ ബഹുസ്വര, ബഹു സാംസ്‌കാരിക സമൂഹത്തിലെ പവിത്രമായ ഭരണ തത്വമാണ് നിയമവാഴ്ച. ഇന്ത്യ മുഴുവന്‍ 'ആസാദി കാ അമൃത് മഹോത്സവം' ആഘോഷിക്കുമ്പോള്‍, അസഹിഷ്ണുതയും ആത്മകേന്ദ്രീകൃതവുമായ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ചില മനസ്സുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ജഡ്ജി പറഞ്ഞു. പ്രതിക്കെതിരേയുള്ള ആരോപണങ്ങള്‍ ഗൗരവമേറിയതും ഗുരുതരവുമാണെന്നു ലഭ്യമായ തെളിവുകളില്‍ നിന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it