Sub Lead

വ്യാജ ബലാല്‍സംഗ പരാതി; യുവതിക്കെതിരേ കേസെടുത്തു

വ്യാജ ബലാല്‍സംഗ പരാതി; യുവതിക്കെതിരേ കേസെടുത്തു
X

പൂനെ: ഡെലിവറി ഏജന്റ് വീട്ടില്‍ കയറി ബലാല്‍സംഗം ചെയ്‌തെന്ന് വ്യാജ പരാതി നല്‍കിയ യുവതിക്കെതിരേ പോലിസ് കേസെടുത്തു. 22കാരിയായ ഐടി ജീവനക്കാരിക്കെതിരെയാണ് കേസ്. പോലിസിന് വ്യാജ തെളിവ് നല്‍കല്‍, വ്യാജ തെളിവ് സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെന്ന് പൂനെ പോലിസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.

ജൂലൈ മൂന്നിനാണ് 22കാരി വലിയ വെളിപ്പെടുത്തല്‍ നടത്തിയത്. വീട്ടില്‍ അതിക്രമിച്ചു കയറി ഡെലിവറി ഏജന്റ് മയക്കുസ്േ്രപ അടിച്ച് ബോധം കെടുത്തിയ ശേഷം ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു പരാതി. തുടര്‍ന്ന് ആയിരത്തോളം പോലിസുകാര്‍ പ്രതിയെ പിടിക്കാന്‍ നഗരം മുഴുവന്‍ അലഞ്ഞു. ആയിരത്തോളം സിസിടിവി ക്യാമറകളും പരിശോധിച്ചു. അവസാനം ഡെലിവറി ഏജന്റിനെ കിട്ടി. അത് ആ സ്ത്രീയുടെ സുഹൃത്ത് തന്നെയായിരുന്നു. അയാളെ കള്ളക്കേസില്‍ കുടുക്കാനാണ് യുവതി ശ്രമിച്ചതെന്നും വിശദമായ അന്വേഷണത്തില്‍ തെളിഞ്ഞു. അതോടെയാണ് യുവതിക്കെതിരേ കേസെടുക്കാന്‍ പോലിസ് തീരുമാനിച്ചത്. പുരുഷന്‍മാരെ വ്യാജ പീഡനക്കേസില്‍ കുടുക്കുന്ന സ്ത്രീകള്‍ക്കെതിരേ കടുത്ത നടപടികള്‍ വേണമെന്ന് പുരുഷാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it