- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡില്‍ ഹോട്ടല്‍ പൂട്ടി; ഫ്ളാറ്റില്‍ കഞ്ചാവ് കൃഷി ചെയ്ത് യുവാവ്, വില്‍പ്പന ഡാര്‍ക്ക് വെബില്‍
ഒരു ചെടി കൃഷി ചെയ്യാന്‍ ഏകദേശം 6000 രൂപയോളം ചെലവുവരുമെന്നാണ് ചൗധുരി പോലിസിനെ അറിയിച്ചിരിക്കുന്നത്.

നോയിഡ: കഞ്ചാവ് വില്‍പ്പനക്കാരന്റെ വീട് റെയിഡ് ചെയ്ത പോലിസ് സംഘം ഞെട്ടി. 80 കഞ്ചാവ് തൈകളുടെ തോട്ടമാണ് ഗ്രെയിറ്റര്‍ നോയിഡയിലെ പാര്‍ശ്വനാഥ് പനോരമ സൊസൈറ്റിയിലെ പത്താം നിലയിലെ ഫ്ളാറ്റില്‍ കണ്ടെത്തിയത്. പൂത്തുനില്‍ക്കുന്ന കഞ്ചാവ് ചെടികളായിരുന്നു അധികവുമെന്ന് എസ്പി മിയാ ഖാന്‍ പറഞ്ഞു.
''ഹോളിവുഡ് സിനിമ പോലെയാണ് എനിക്ക് തോന്നിയത്. ഏതാനും കഞ്ചാവ് ചെടികള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, വലിയ ഒരു തോട്ടമാണ് കണ്ടത്. ചെടികള്‍ക്ക് വെളിച്ചം നല്‍കാനും ഉചിതമായ ചൂട് നല്‍കാനുമുള്ള യന്ത്രങ്ങളും ഉണ്ടായിരുന്നു. വിവിധയിനം കഞ്ചാവ് തൈകള്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു.'' റയ്ഡിന് നേതൃത്വം നല്‍കിയ ഇന്‍സ്‌പെക്ടര്‍ അനുജ് കുമാര്‍ പറഞ്ഞു.

ഫ്ളാറ്റ് ഉടമയായ മീററ്റ് സ്വദേശി രാഹുല്‍ ചൗധുരിക്ക് കഞ്ചാവ് കച്ചവടമുണ്ടെന്ന് സംശയമുണ്ടായിരുന്നതായി എസ്പി മിയാഖാന്‍ പറഞ്ഞു. ഇതോടെ ഇയാളെ നിരീക്ഷണത്തിലാക്കി. ഇന്നലെ രാവിലെ പത്തരയോടെ ഇയാള്‍ ഫ്ളാറ്റില്‍നിന്ന് പുറത്തേക്ക് വരുന്നതു കണ്ടു. സ്ഥലത്തെത്തിയ മറ്റൊരാള്‍ക്ക് ഒരു പൊതി നല്‍കുന്നത് കണ്ടതോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഒരു കഞ്ചാവ് ചെടിയായിരുന്നു പൊതിയില്‍ ഉണ്ടായിരുന്നത്. ഇതോടെയാണ് ഇയാളുടെ ഫ്ളാറ്റ് റയ്ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
കഞ്ചാവ് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയതാണ് പോലിസിന് കാണാനായത്. ഇനങ്ങള്‍ അനുസരിച്ച് പ്രത്യേകം വളര്‍ത്തിയ ചെടികള്‍ക്ക് നമ്പറുകളും നല്‍കിയിരുന്നു. ഈ ചെടികള്‍ക്ക് ഏകദേശം 60 ലക്ഷം രൂപ വിലവരും. കൃഷി ചെയ്യാന്‍ സൂക്ഷിച്ച രാസവസ്തുക്കളും വളങ്ങളും യന്ത്രങ്ങളും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ അടുത്ത തവണ കൃഷി ചെയ്യാന്‍ സൂക്ഷിച്ച വിത്തുകളും പിടിച്ചെടുത്തു.

ഗ്രെയിറ്റര്‍ നോയിഡയില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന ചൗധുരി കൊവിഡ് കാലത്ത് തൊഴില്‍രഹിതനായി. ഇതേതുടര്‍ന്ന് വീഡിയോകള്‍ കണ്ടും പുസ്തകങ്ങള്‍ വായിച്ചുമാണ് കഞ്ചാവ് കൃഷി പഠിച്ചത്. ഒരു വിദേശ വെബ്‌സൈറ്റില്‍ നിന്നാണ് വിത്തുകള്‍ വാങ്ങിയത്. നാലു മാസം മുമ്പാണ് കൃഷി തുടങ്ങിയത്. ഇതിന്റെ പേയ്‌മെന്റ് പേയ്പാല്‍ വഴിയാണ് നല്‍കിയത്.
ഒരു ചെടി കൃഷി ചെയ്യാന്‍ ഏകദേശം 6000 രൂപയോളം ചെലവുവരുമെന്നാണ് ചൗധുരി പോലിസിനെ അറിയിച്ചിരിക്കുന്നത്. പക്ഷെ, 60,000 രൂപക്ക് വില്‍ക്കാന്‍ കഴിയും. ഇയാളുടെ ഫോണില്‍ ഒരു കസ്റ്റമറുടെയും ഫോണ്‍ നമ്പറുകളും കണ്ടെത്താനായില്ല. ഡാര്‍ക്ക് വെബ് വഴിയായിരുന്നു വില്‍പ്പനയെന്ന് തെളിയാന്‍ ഇതും സഹായിച്ചു. എന്‍ഡിപിഎസ് നിയമപ്രകാരമെടുത്ത കേസില്‍ ചൗധുരിയെ റിമാന്‍ഡ് ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















