Sub Lead

സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പോള്‍ ആര്‍ മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണും

സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പോള്‍ ആര്‍ മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണും
X

സ്റ്റോക്ക്‌ ഹോം: 2020 സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ സാമ്പത്തിക വിദഗ്ധരായ പോള്‍ ആര്‍ മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണും അര്‍ഹരായി. റോയല്‍ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 'ലേലത്തിനുള്ള പുതിയ രീതികള്‍ കണ്ടെത്തിയതിനും ലേലവില്‍പന സംബന്ധിച്ച സിദ്ധാന്തങ്ങള്‍ മെച്ചപ്പെടുത്തിയതിനു'മാണ് ഇരുവര്‍ക്ക് നൊബേല്‍ പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി അറിയിച്ചു.

ആല്‍ഫ്രഡ് നൊബേലിന്റെ ഓര്‍മയ്ക്കായുള്ള സാമ്പത്തികശാസ്ത്രത്തിനുള്ള റിക്‌സ്ബാങ്ക് പുരസ്‌കാരം (Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel) എന്നാണ് സാമ്പത്തിക നൊബേല്‍ സമ്മാനം സാങ്കേതികമായി അറിയപ്പെടുന്നത്. 1969 മുതല്‍ 51 തവണ വിതരണം ചെയ്ത ഈ പുരസ്‌കാരം ഒരു നൊബേല്‍ സമ്മാനമായി തന്നെയാണ് കണക്കാക്കുന്നത്. 11 ലക്ഷം യുഎസ് ഡോളറും സ്വര്‍ണ മെഡലും അടങ്ങുന്നതാണ് പുരസ്‌കാരം.




Next Story

RELATED STORIES

Share it