ജമ്മു കശ്മീരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രം; നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോഴില്ല
സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്തണമെന്ന കശ്മീരി നേതാക്കളുടെ ആവശ്യം തള്ളിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രം പ്രഖ്യാപിച്ചത്.

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ-പാക് ഭിന്നത രൂക്ഷമായിരിക്കെ ജമ്മു കശ്മീരില്‍ ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രം. നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോഴില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ അറിയിച്ചു. സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്തണമെന്ന കശ്മീരി നേതാക്കളുടെ ആവശ്യം തള്ളിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രം പ്രഖ്യാപിച്ചത്.
1996നു ശേഷം സംസ്ഥാനത്ത് യഥാസമയം തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല കുറ്റപ്പെടുത്തി. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് അടുത്ത മാസം 11ന് തുടക്കമാവും. മെയ് 23ന് ഫലമറിയാം.തിരഞ്ഞെടുപ്പിനായി 10 ലക്ഷം പോളിങ് സ്‌റ്റേഷനുകളാവും ഒരുക്കുക. 2014ല്‍ തിരഞ്ഞെടുപ്പില്‍ ഒമ്പതു ലക്ഷം പോളിങ് ബൂത്തുകളായിരുന്നു ഒരുക്കിയിരുന്നത്.
RELATED STORIES
തമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMT