Sub Lead

ദിവസം മൂന്നു മണിക്കൂര്‍ പോലും വൈദ്യുതിയില്ലെന്ന് ജനങ്ങള്‍: ജയ് ശ്രീറാം, ജയ് ബജ്‌റങ് ബലി എന്ന് മറുപടി നല്‍കി യുപി വൈദ്യുതി മന്ത്രി (VIDEO)

ദിവസം മൂന്നു മണിക്കൂര്‍ പോലും വൈദ്യുതിയില്ലെന്ന് ജനങ്ങള്‍: ജയ് ശ്രീറാം, ജയ് ബജ്‌റങ് ബലി എന്ന് മറുപടി നല്‍കി യുപി വൈദ്യുതി മന്ത്രി (VIDEO)
X

ലഖ്‌നോ: ദിവസം മൂന്നു മണിക്കൂര്‍ പോലും വൈദ്യുതിയില്ലെന്ന് പരാതി പറഞ്ഞ ജനങ്ങള്‍ക്ക് ജയ് ശ്രീറാം, ജയ് ബജ്‌റങ് ബലി എന്ന് മറുപടി നല്‍കി ഉത്തര്‍പ്രദേശ് വൈദ്യുതി മന്ത്രി അരവിന്ദ് കുമാര്‍ ശര്‍മ. ബുധനാഴ്ച്ച സുരാപൂര്‍ നഗരത്തിലാണ് മന്ത്രി ഈ മുദ്രാവാക്യം മുഴക്കിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. നഗരത്തിലെ വ്യാപാരികളാണ് വൈദ്യുതി ഇല്ലാത്ത കാര്യം പറഞ്ഞ് പരാതി നല്‍കിയത്. പരാതികള്‍ കേള്‍ക്കാന്‍ പോലും നില്‍ക്കാതെയാണ് മുദ്രാവാക്യം മുഴക്കി മന്ത്രി സ്ഥലം വിട്ടത്.

മന്ത്രിയുടെ പരാമര്‍ശങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ബിജെപിയുടെ പരിഹാരം ഇതാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it