മത ഭ്രാന്തിനും അസഹിഷ്ണുതയ്ക്കും രാജ്യത്ത് ഇടമില്ല; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ സോണിയ ഗാന്ധി

യഥാര്‍ത്ഥ സ്വതന്ത്ര്യത്തിനായി രാജ്യം ഒരുമിച്ച് നില്‍ക്കണം.അനീതിയ്‌ക്കെതിരേയും അസഹിഷ്ണുതയ്‌ക്കെതിരേയും വിവേചനത്തിനെതിരേയും ശബ്ദമുയര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മത ഭ്രാന്തിനും അസഹിഷ്ണുതയ്ക്കും രാജ്യത്ത് ഇടമില്ല; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ സോണിയ ഗാന്ധി

ന്യൂഡല്‍ഹി: മത ഭ്രാന്തും അസഹിഷ്ണുതയും ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളാണെന്നും ഇത്തരം കാര്യങ്ങള്‍ക്ക് ജനാധിപത്യപരവും ഊര്‍ജ്ജസ്വലവുമായ രാജ്യത്ത് സ്ഥാനമില്ലെന്നും കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. പാര്‍ട്ടിയുടെ ഇടക്കാല പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിനു പിന്നാലെ നല്‍കിയ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

യഥാര്‍ത്ഥ സ്വതന്ത്ര്യത്തിനായി രാജ്യം ഒരുമിച്ച് നില്‍ക്കണം.അനീതിയ്‌ക്കെതിരേയും അസഹിഷ്ണുതയ്‌ക്കെതിരേയും വിവേചനത്തിനെതിരേയും ശബ്ദമുയര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അസിഹ്ഷുണതയ്ക്കും അനീതിയ്ക്കും അന്ധ വിശ്വാസത്തിനും മതഭ്രാന്തിനും ഇടമില്ല.നിരവധി പൗരന്മാരാണ് ദിനംപ്രതി വിവേചനം നേരിടുന്നത്.

ഇന്ത്യയെ ഇന്ന് കാണുന്ന തരത്തിലേക്ക് ഉയര്‍ത്താന്‍ ത്യാഗം സഹിച്ചവരുടെ സഹനത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും അതിനാല്‍ ഓരോ പൗരനും സ്വാതന്ത്ര്യത്തിന്റെ മൂല്യവും സാഹോദര്യവും സമാധാനവും സമത്വവും സംരക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.സമത്വവും നീതിപൂര്‍ണവുമായ സമൂഹം പടുത്തുയര്‍ത്തുന്നതിന്റെ ഉത്തരവാദിത്തം യുവതയുടെ കരങ്ങളിലാണെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top