Sub Lead

ബംഗ്ലാദേശിലെ അക്രമത്തിന്റെ മറവില്‍ ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാപക ആക്രമണം; നിരവധി മസ്ജിദുകളും വീടുകളും കടകളും തകര്‍ത്തു

അക്രമാസക്തരായ ഹിന്ദുത്വര്‍ മുസ്‌ലിം പള്ളികളും മുസ്‌ലിംകളുടെ വീടുകളും കടകളും തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്.

ബംഗ്ലാദേശിലെ അക്രമത്തിന്റെ മറവില്‍ ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാപക ആക്രമണം; നിരവധി മസ്ജിദുകളും വീടുകളും കടകളും തകര്‍ത്തു
X

ന്യൂഡല്‍ഹി: വിശുദ്ധ ഖുര്‍ആനെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ ഹിന്ദുവിഭാഗത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ മറവില്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ ത്രിപുരയില്‍ മുസ്‌ലികള്‍ക്കെതിരേ ആക്രമണം അഴിച്ചുവിട്ട് സംഘ്പരിവാരം. വ്യാഴാഴ്ച ആരംഭിച്ച ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നാണ് അവിടെനിന്നുള്ള റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അക്രമാസക്തരായ ഹിന്ദുത്വര്‍ മുസ്‌ലിം പള്ളികളും മുസ്‌ലിംകളുടെ വീടുകളും കടകളും തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്.

വെള്ളിയാഴ്ച പല്‍ബസാര്‍ (റാറ്റാചെറ) ഉനകോട്ടി ജില്ലയിലെ ഒരു പള്ളി ആള്‍ക്കൂട്ടം ആക്രമിച്ചതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ തകര്‍ന്ന സാധനങ്ങള്‍ പള്ളിയുടെ തറയില്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

സംസ്ഥാനത്തുടനീളമുള്ള വിവിധ പ്രദേശങ്ങളില്‍ സംഘപരിവാരം ഗ്രൂപ്പുകള്‍ കുറഞ്ഞത് ഏഴ് പള്ളികളെങ്കിലും ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്‌തെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

'ബംഗ്ലാദേശിലെ അക്രമത്തിന് തൊട്ടുപിന്നാലെ, ഒക്ടോബര്‍ 15ന്, ബജ്‌റംഗ്ദളും ഹിന്ദു യുവവാഹിനിയും ആര്‍എസ്എസും ത്രിപുരയിലുടനീളം റാലികള്‍ നടത്തുകയും മുസ്‌ലിം സ്ഥാപനങ്ങളും കടകളും പള്ളികളും ആക്രമിച്ചതായുംഎസ്‌ഐഒ പ്രവര്‍ത്തകന്‍ ഷഫീഖ് ഉര്‍ റഹ്മാന്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രി ആള്‍ക്കൂട്ടം ഒരു മുസ്ലീം അഭിഭാഷകന്‍ അബ്ദുല്‍ ബാസിതിന്റെ വീട് ആക്രമിക്കുകയും സെന്‍ട്രല്‍ റിസര്‍വ് പോലിസ് സേനയിലെ മുസ്‌ലിം ഉദ്യോഗസ്ഥര്‍ പ്രാര്‍ഥന നടത്തുന്ന ഒരു പള്ളിക്ക് തീയിടുകയും വൈന്‍ കുപ്പികള്‍ പള്ളിക്കുളിലേക്ക് എറിയുകയും ചെയ്തതായി റഹ്മാന്‍ പറഞ്ഞു.

ഒക്ടോബര്‍ 13ന് വിശുദ്ധ ഖുര്‍ആനെ അവഹേളിച്ചതിനെതുടര്‍ന്ന് ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നാലെ തീവ്രഹിന്ദുത്വ കക്ഷികള്‍ സംസ്ഥാനത്ത് കലാപത്തിന് കോപ്പുകൂട്ടുകയാണ്.

അന്നുമുതല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ മുസ്‌ലിംകളോട് പ്രതികാരം ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ്.

'അവര്‍ ബംഗ്ലാദേശില്‍ ഒരാളെ കൊന്നാല്‍ തങ്ങള്‍ അസമില്‍ അഞ്ച് പേരെ കൊല്ലും'-തീവ്രഹിന്ദു സംഘടനയായ ബജ്‌റംഗ്ദളിന്റെ നേതാവ് പറഞ്ഞു. 'മ്യാന്‍മാറില്‍ മുസ്‌ലിംകള്‍ക്ക് (റോഹിങ്ക്യകള്‍ക്ക്) എന്ത് സംഭവിച്ചു? അസമിലും ഇന്ത്യയിലും തങ്ങള്‍ തങ്ങള്‍ കൂടുതല്‍ മോശമാക്കും'-ബജ്‌റംഗ്ദളിന്റെ നേതാവ് കൂട്ടിച്ചേര്‍ത്തു.

ത്രിപുരയിലെ ഗോമതി ജില്ലയില്‍, പ്രതിഷേധത്തിനിടെ വ്യാഴാഴ്ച വിഎച്ച്പി അനുകൂലികള്‍ പോലിസുമായി ഏറ്റുമുട്ടി. മൂന്ന് പോലിസുകാര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു. ക്രമസമാധാന നില വഷളായതിനാല്‍ പോലിസ് 144 വകുപ്പ് ചുമത്തി പ്രതിഷേധം നടത്താന്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ കര്‍ഫ്യൂ ലംഘിച്ച് 200 വിഎച്ച്പി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.'ജയ് ശ്രീ റാം' മുദ്രാവാക്യം വിളികളുമായി ഇരുട്ടില്‍ നൂറുകണക്കിന് ആളുകള്‍ കൈകളില്‍ പന്തമേന്തി മാര്‍ച്ച് ചെയ്യുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോകള്‍ കാണിക്കുന്നു.

വ്യാഴാഴ്ച, അഭിഭാഷകന്‍ ബാസിത്തിന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമിസംഘം അവിടെയുണ്ടായിരുന്ന വിലപിടിപ്പുള്ളതെല്ലാം കൊള്ളയടിച്ചു. ആക്രമണ സമയത്ത് വീട്ടുകാര്‍ പുറത്തായിരുന്നു.

'വിശ്വഹിന്ദു പരിഷത്തിലെ ഗുണ്ടകള്‍ എന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ടിവിയും ലാപ്‌ടോപ്പും വാര്‍ഡ്രോബുകളും ഉള്‍പ്പെടെ എല്ലാം നശിപ്പിച്ചു'-ഇപ്പോള്‍ നഗരത്തിലെ മറ്റൊരു വസതിയില്‍ താമസിക്കുന്ന അഡ്വക്കേറ്റ് ബാസിത് പറഞ്ഞു. താന്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുസ് ലിം സ്വത്വവും തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധവുമാണ് തന്നെ ലക്ഷ്യമിടാന്‍ ഇടയാക്കിയതെന്ന് ബാസിത് വിശ്വസിക്കുന്നു.ഉനക്കോടിയിലെ കൈലാഷഹറിലെ ഒരു പ്രമുഖ മുസ്ലീം ബിസിനസുകാരനായ അബ്ദുള്‍ മന്നന്റെ വീടിനും നേരെ ഗുണ്ടകള്‍ ആക്രമണം നടത്തിയതായി റഹ്മാന്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it