Sub Lead

'ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ല, ഇന്ത്യയില്ലാതെ ഹിന്ദുവുമില്ല'; ഹിന്ദുരാഷ്ട്ര വാദവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ല, ഇന്ത്യയില്ലാതെ ഹിന്ദുവുമില്ല; ഹിന്ദുരാഷ്ട്ര വാദവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്
X

ഭോപാല്‍: ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ലെന്നും ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ലെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ഇന്ത്യയെയും ഹിന്ദുക്കളെയും തമ്മില്‍ വേര്‍തിരിക്കാനാവില്ല. ഇന്ത്യ ഒറ്റയ്ക്ക് നിന്നു. ഇതാണ് ഹിന്ദുത്വത്തിന്റെ അന്തസത്ത. ഇക്കാരണത്താല്‍ ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഹിന്ദുരാഷ്ട്രവാദവുമായി വീണ്ടും മോഹന്‍ ഭഗവത് രംഗത്തുവന്നത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതി. യഥാര്‍ഥമായത് വീണ്ടെടുക്കേണ്ടതുണ്ട്. ശക്തമായ ഒരു സമൂഹത്തിന് ഹിന്ദുത്വത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഹിന്ദുവാണ് ഭാരതം, ഭാരതം ഹിന്ദുവാണ്. ഇത് ശക്തിപ്പെടുത്തേണ്ടതുണ്ട്. കാരണം ബ്രിട്ടീഷുകാര്‍ നമ്മുടെ ചരിത്രം തിരുത്തിയെഴുതുകയും നമ്മുടെ യഥാര്‍ഥ സ്വത്വം മാറ്റിമറിക്കുകയും ചെയ്തു. ഹിന്ദുത്വത്തെ ഭാരതത്തില്‍നിന്നും ഭാരതത്തെ ഹിന്ദുത്വത്തില്‍നിന്നും വേര്‍പ്പെടുത്താനാവില്ല. 15 തലമുറകള്‍ക്ക് മുമ്പ് നമ്മുടെ പൂര്‍വികര്‍ അവിടെ ഉണ്ടായിരുന്നില്ലെന്ന് ബ്രിട്ടീഷുകാര്‍ എഴുതിയിരുന്നു.

കാരണം ചരിത്രത്തില്‍ ഹിന്ദു ഇല്ല എന്നര്‍ഥം ഇന്ത്യ ഇല്ല എന്നാണ്. അഖണ്ഡ ഭാരതം ഇപ്പോള്‍ തകര്‍ന്നിരിക്കുന്നു- അദ്ദേഹം പറയുന്നു. വിഭജനത്തിന് ശേഷം ഇന്ത്യയെ ശിഥിലമാക്കി പാകിസ്താന്‍ രൂപീകരിച്ചു. നമ്മള്‍ ഹിന്ദുക്കളാണെന്ന ആശയം മറന്നതിനാലാണ് ഇത് സംഭവിച്ചത്. അവിടെയുള്ള മുസ്‌ലിംകളും ഇത് മറന്നു. 1947ലെ ഇന്ത്യാ വിഭജനം ഹിന്ദുക്കളെ ദുര്‍ബലപ്പെടുത്തി. ആദ്യം സ്വയം ഹിന്ദുക്കളെന്ന് കരുതുന്നവരുടെ ശക്തി കുറഞ്ഞു. പിന്നെ അവരുടെ എണ്ണം കുറഞ്ഞു. അതുകൊണ്ട് പാകിസ്താന്‍ ഇന്ത്യയായില്ലെന്ന് ഇന്ത്യയുടെ വിഭജനത്തെക്കുറിച്ച് സംസാരിക്കവെ ഭഗവത് പറഞ്ഞു.

പാകിസ്താന്‍ രൂപീകൃതമായപ്പോള്‍ നമ്മള്‍ ഭാരതവും ഹിന്ദുസ്ഥാനുമാവുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നില്ല. ഭാരതം ഹിന്ദുവും ഹിന്ദു എന്നത് ഭാരതവുമാണെന്ന് അവര്‍ക്കറിയാമായിരുന്നതുകൊണ്ടാണ് നിങ്ങള്‍ മറ്റൊരു പേര് ഇട്ടത്. ഹിന്ദുക്കള്‍ ദുര്‍ബലരായിരിക്കുന്നിടത്ത് അഖണ്ഡഭാരതം വിഭജിക്കപ്പെട്ടു. അപ്പോഴും ഇന്ത്യയില്‍ ജനങ്ങള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതും രാജ്യത്തിന്റെ അഖണ്ഡത അപകടത്തിലാവുന്നതുമായ സ്ഥലങ്ങള്‍ കാണുകയാണെങ്കില്‍, അവ ഹിന്ദുക്കള്‍ ദുര്‍ബലരായ, ഹിന്ദുത്വ ചിന്തകള്‍ ദുര്‍ബലമായ സ്ഥലങ്ങളാണ്. നമ്മുടെ ആത്മാവിനെ ജീവനോടെ നിലനിര്‍ത്തണം. അതുകൊണ്ടാണ് മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞത്, ഒരിക്കലും നമ്മുടെ ഐഡന്റിറ്റി നഷ്ടപ്പെടരുത് എന്ന്. വിഭജന സമയത്ത് ഇന്ത്യ അനുഭവിച്ച കഷ്ടപ്പാടുകള്‍ മറക്കരുത്- ആര്‍എസ്എസ് മേധാവി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it