Sub Lead

ചൈനയ്‌ക്കെതിരേ ട്രംപ് ഇന്ത്യയെ പിന്തുണയ്ക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലെന്ന് ട്രംപിന്റെ മുന്‍ സഹായി

ചൈന അതിന്റെ ചുറ്റുവട്ടത്ത്, പ്രത്യേകിച്ച് കിഴക്കും തെക്കന്‍ ചൈനാ കടലിലും ജപ്പാന്‍, ഇന്ത്യ, തുടങ്ങിയ രാഷ്ട്രങ്ങളുമായും യുദ്ധത്തിലെന്ന പോലെയാണ്‌ പോലെയാണ് പെരുമാറുന്നതെന്നും വിയോണ്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ബോള്‍ട്ടണ്‍ പറഞ്ഞു

ചൈനയ്‌ക്കെതിരേ ട്രംപ് ഇന്ത്യയെ പിന്തുണയ്ക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലെന്ന് ട്രംപിന്റെ മുന്‍ സഹായി
X

ന്യൂഡല്‍ഹി: ചൈന-ഇന്ത്യ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയ്‌ക്കെതിരെ ഇന്ത്യയെ പിന്തുണയ്ക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലെന്ന് മുന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍

ചൈന അതിന്റെ ചുറ്റുവട്ടത്ത്, പ്രത്യേകിച്ച് കിഴക്കും തെക്കന്‍ ചൈനാ കടലിലും ജപ്പാന്‍, ഇന്ത്യ, തുടങ്ങിയ രാഷ്ട്രങ്ങളുമായും യുദ്ധത്തിലെന്ന പോലെയാണ്‌ പോലെയാണ് പെരുമാറുന്നതെന്നും വിയോണ്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ബോള്‍ട്ടണ്‍ പറഞ്ഞു.

ചൈനയ്‌ക്കെതിരേ ഇന്ത്യയെ പിന്തുണച്ച് അദ്ദേഹം ഏത് വഴിയാണ് പോകേണ്ടതെന്ന് തനിക്കറിയില്ല, അദ്ദേഹത്തിനും അക്കാര്യം അറിയാമെന്ന് താന്‍ കരുതുന്നില്ല. അക്കാര്യത്തില്‍ ട്രംപ് എത്രത്തോളം തയ്യാറായിരുന്നുവെന്നതും പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ തിരഞ്ഞെടുപ്പിന് ശേഷം ട്രംപ് ഇന്ത്യയെ പിന്തുണയ്ക്കുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ട്. അദ്ദേഹം ചൈന വ്യാപാര ഇടപാടിലേക്ക് മടങ്ങുമെന്നും താന്‍ പ്രതീക്ഷിക്കുന്നു.

ഇന്ത്യയും ചൈനയും തമ്മില്‍ കൂടുതല്‍ വിമര്‍ശനാത്മകമായി കാര്യങ്ങള്‍ വികസിക്കുകയാണെങ്കില്‍, അദ്ദേഹം ആരുടെയൊപ്പം നില്‍ക്കുമെന്ന് തനിക്ക് ഉറപ്പില്ലെന്നും യുഎന്നിലെ മുന്‍ യുഎസ് പ്രതിനിധി പറഞ്ഞു.


Next Story

RELATED STORIES

Share it